
‘ബിജ്ബിഹേരയിലെ ജനങ്ങൾക്ക് നന്ദിയെന്ന് പ്രതികരണം; ജനവിധി അംഗീകരിക്കുന്നു’: ഇൽത്തിജ മുഫ്തി
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർത്ഥിയുമായ ഇൽത്തിജ മുഫ്തി. ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇൽത്തിജ മുഫ്തി പിന്നിലാണ്. ഇതിനിടയിൽ ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇൽത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലാണ് തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജമ്മു കശ്മീരില്‍ ബിജ്ബിഹേര മണ്ഡലത്തിലാണ് ഇൽത്തിജ മുഫ്തി മത്സരിച്ചത്. ‘ജനവിധി അംഗീകരിക്കുന്നു. ബിജ്ബിഹേരയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും…