
ബഹ്റൈനിലെ മനാമ സൂഖിലുണ്ടായ തീപിടുത്തം ; 1.5 ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് കണക്കുകൾ
ജൂൺ 12നുണ്ടായ തീപിടിത്തത്തിൽ മനാമ സൂഖിലെ കടകൾക്കെല്ലാം കൂടി 1.5 ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് മനാമ സൂഖ് വികസന സമിതി. 57 കടകളുടെ നാശനഷ്ടങ്ങൾ കമ്മിറ്റി രേഖപ്പെടുത്തിയപ്പോൾ നഷ്ടം ഇത്രയുമാണെന്ന് മനാമ സൂഖ് വികസന സമിതി ചെയർമാൻ റിയാദ് അൽ മഹ്റൂസ് പറഞ്ഞു. വസ്തു ഉടമകളുമായും തീപിടിത്തത്തിനിരയായവരുമായും സമിതി ആശയവിനിമയം നടത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ചില കടകൾക്ക് നിരവധി അവകാശികൾ ഉൾപ്പെട്ടതിനാൽ നഷ്ടം വിലയിരുത്തുന്ന പ്രക്രിയ ശ്രമകരമായിരുന്നു. ഏകദേശം 30 കടകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നാണ് സമിതിയുടെ…