
മനാമ സെൻട്രൽ മാർക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റും
ബഹ്റൈനിലെ ഏറ്റവും വലുതും പ്രമുഖവുമായ സെൻട്രൽ മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ കാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാർക്കറ്റ് മാറ്റുമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു. ഇതിനായി അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാെണന്നും ഇതുവരെ സ്ഥലമൊന്നും തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്ന താൽക്കാലിക അറ്റകുറ്റപ്പണികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. നവീകരണം, പുനർനിർമാണം എന്നിവ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്…