
ബഹ്റൈനിലെ 11-ാമത് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ ഗ്രൂപ്പിൻറെ ബഹ്റൈനിലെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റ് മനാമ സെൻററിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി പറഞ്ഞു. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് സേക്രഡ് ഹാർട്ട് ചർച്ചിന് സമീപം സെൻട്രൽ മനാമയിൽ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ്…