
മനാമ ഓൾഡ് സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി
ബഹ്‌റൈനിലെ ഓൾഡ് മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്. തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ ആഫ്രിക്കൻ വംശജരാണ് താമസിച്ചിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച്…