ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റും; യുഡിഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്: മുഹമ്മദ് റിയാസ്

ഒറ്റ തന്ത പ്രയോ​ഗത്തിൽ സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നാണ് റിയാസിൻ്റെ മറുപടി. യുഡിഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു. രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ട്. കോൺഗ്രസ്‌ എന്ന തന്ത കൂടി ഉണ്ട്….

Read More

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ

റോബിൻ ബസ്  നടത്തിപ്പുകാരൻ  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. 2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും…

Read More

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ…

Read More

ആമസോൺ കമ്പനി മാനേജറെ വെടിവെച്ച് കൊന്ന കേസ്; 18 കാരനായ പ്രതി പിടിയിൽ

ഡൽഹിയിൽ ആമസോൺ കമ്പനി മാനേജരെ നടുറോഡിൽ വെച്ച് വെടിവച്ചു കൊന്ന കേസിലെ പ്രതി പതിനെട്ടുകാരനായ ​ഗുണ്ടാ തലവനും കൂട്ടാളിയും പിടിയിലായി. മായ ​ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീർ നാല് കൊലപാതക കേസിൽ പ്രതിയാണ്. മായ ഭായ് എന്നാണ് മുഹമ്മദ് സമീറിന്റെ വിളിപ്പേര്. പതിനെട്ട് വയസ് മാത്രമാണ് ഇയാൾക്ക് പ്രായം. ഇതിനോടകം നാല് കൊലപാതക കേസുകളിൽ പ്രതിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ​ഗ്യാങ്ങിന്റെ തലവനാണ്…

Read More