
കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവം; ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റിൽ
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് താഴെ വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റിൽ. ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്‌ണകുമാറാണ് അറസ്റ്റിലായത്. നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനുവേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്‌ണകുമാർ ആയിരുന്നു. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ സംഘാടകരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി കൊച്ചി സിറ്റി…