കാന്താരി കലക്കി; വിവാഹദിവസം മുൻ കാമുകന്‍റെ മുഖത്ത് ടോയ് ലെറ്റ് ക്ലീനർ ഒഴിച്ച് പകവീട്ടി യുവതി

പ്രണയപ്പകയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. വിവാഹദിവസം തന്നെ തേച്ചൊട്ടിച്ചുപോയ കാമുകന്‍റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. പരാതിയെത്തുടർന്ന് യുവതിക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ്റൗ​നി സ്വ​ദേ​ശി രാ​കേ​ഷ് ബി​ന്ദും ലക്ഷ്മിയും തമ്മിൽ ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നു. എ​ന്നാ​ല്‍ യു​വാ​വ് പി​ന്നീ​ട് ബ​ന്ധ​ത്തി​ല്‍നിന്നു പി​ന്മാ​റി മ​റ്റൊ​രു വി​വാ​ഹ​ത്തി​നു ത​യാ​റാകുകയായിരുന്നു. വി​വാ​ഹ​ച്ചടങ്ങുകൾ ന​ട​ക്കു​ന്ന…

Read More

ആണ്‍-പെണ്‍ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: ഫഹദ് ഫാസില്‍

മലയാളത്തിൽ ആരാധകർ ഏറെയുള്ള നടനാണ്  ഫഹദ് ഫാസില്‍. ആവേശം തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. ആവേശത്തിലെ രംഗനെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.  ഫഹദ് അവസാനം അഭിനയിച്ച കുറച്ച് സിനിമകളില്‍ നായികമാര്‍ ഇല്ലല്ലോ എന്ന ഒരു അഭിമുഖത്തിൽ നടനോട് ചോദിക്കുമ്പോൾ, ശരിയാണ് അടുത്ത കാലത്ത് ഇറങ്ങിയ തന്റെ സിനിമകളില്‍ നായികമാര്‍ ഇല്ലെന്ന് ഫഹദും പറയുന്നു. എന്നാല്‍ താന്‍ മനപൂര്‍വ്വം ചെയ്യുന്നതല്ല. അത് സംവിധായകന്റെ ചോയിസ് ആണ്. ആവേശത്തിന്റെ സംവിധായകന്റെ മുന്നത്തെ ചിത്രം…

Read More

45കാരൻ 25കാരിയായ കാമുകിയെ കുത്തിക്കൊന്നു; യുവതിയുടെ അമ്മ കാമുകനെ തലയ്ക്കടിച്ചു കൊന്നു

പ്രണയക്കൊലകൾ ഒറ്റപ്പെട്ട സംഭവമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽ 45കാരൻ 25കാരിയായ കാമുകിയെ കുത്തിക്കൊന്ന വാർത്തയാണ് ഒടുവിലത്തേത്. സൗ​ത്ത് ബം​ഗ​ളൂ​രു പാ​ര്‍​ക്കി​ല്‍ വ​ച്ചാ​ണു സംഭവം. പാർക്കിൽ തന്നെയുണ്ടായിരുന്ന യുവതിയുടെ അമ്മ മകളുടെ കാമുകനെ കല്ലിനു തലയ്ക്കടിച്ചു കൊല്ലുകയും ചെയ്തു. ദിവസസങ്ങൾക്കു മുന്പ് കോൺഗ്രസ് പ്രദേശികനേതാവിന്‍റെ മകളെ പ്രണയം നിരസിച്ചതിന്‍റെ പേരിൽ കോളജിൽവച്ചു കുത്തിക്കൊലപ്പെടുത്തിയിരുന്നു.  ഇവന്‍റ് മാനേജരും വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ സുരേഷ് ആണ് അനുഷയെ  കുത്തിക്കൊന്നത്. വിവാഹിതനാണെന്ന് വിവരം മറച്ചുവച്ച് ഇയാൾ അനുഷയുമായി അടുപ്പത്തിലാകുകയായിരുന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​നും…

Read More

പടക്കങ്ങൾ എന്നും എൻറെ വീക്ക്‌നെസ് ആയിരുന്നു…; മദ്യലഹരിയിൽ വിവാഹാഘോഷത്തിൽ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയർത്തി ഡാൻസ്; യുവാവിനു കിട്ടയത് എട്ടിൻറെ പണി

വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങൾ മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന ‘കൂത്തുകൾ’ പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തിൽ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ വിവാഹഘോഷയാത്രയിൽ മദ്യപിച്ച് യുവാക്കൾ ഡാൻസ് ചെയ്യുന്നതു കാണാം. വിവാഹവീട്ടിലേക്കുള്ള വഴിയിൽ ആന്ദച്ചുവടുകളുടെ ആവേശത്തിലാണു യുവാക്കൾ. അതിലൊരാൾ തീകൊളുത്തി പൊട്ടിത്തുടങ്ങാറായ പടക്കപ്പെട്ടി എടുത്തുയർത്തുന്നു. തുടർന്നു യുവാവ് പടക്കപ്പെട്ടി തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് ഡാൻസ് തുടങ്ങുന്നു. അപ്പോഴേക്കും പടക്കപ്പെട്ടിയിൽനിന്ന് ചീറിയുരുന്ന കരിമരുന്നു റോക്കറ്റുകൾ ആകാശത്ത്…

Read More

ഡൽഹിയിൽ ലിവിംഗ് പങ്കാളിയെ കൊന്നു: മൃതദേഹം ദിവസങ്ങളോളം അലമാരയിൽ സൂക്ഷിച്ചു; പ്രതി പിടിയില്‍

ഡൽഹിയിൽ ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ ഒളിപ്പിച്ചയാൾ പിടിയിൽ. ദ്വാരക സ്വദേശി വിപൽ ടൈലർ ആണ് പിടിയിലായത്. 26 കാരിയായ യുവതിയുടെ അച്ഛൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.  

Read More

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തു. ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറയുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ്…

Read More

നിനക്ക് എങ്ങനാടാ ഉവ്വേ ഇതൊക്കെ സാധിക്കുന്നത്?; വയലിലിറങ്ങിയ പുള്ളിപ്പുലിക്ക് മുമ്പിൽ നിന്ന് സെൽഫിയെടുത്ത് യുവാവ്

ഇന്ത്യയിൽനിന്നുള്ള ഈ വീഡിയോ ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് അവിശ്വസനീയമായി തോന്നി. മാത്രമല്ല, പേടിച്ചു മുട്ടിടിക്കുന്ന ദൃശ്യങ്ങളുമായിരുന്നു അത്. അതീവ ആക്രമണ സ്വഭാവം പുലർത്തുന്ന വന്യമൃഗത്തിന്‍റെ മുന്നിൽനിന്ന് “സെൽഫി’ എടുത്ത ആ യുവകർഷകൻ‌ ഇന്നു സൂപ്പർ ഹീറോ ആയി മാറിയിരിക്കുന്നു.  സംഭവം നടന്നത് എന്നാണെന്നോ, എവിടെയാണെന്നോ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. മൂടൽമഞ്ഞുള്ള പ്രഭാതത്തിലാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളിൽനിന്നു മനസിലാക്കാം. യുവാവ് തന്‍റെ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലിയെ കാണുന്നത്. വനത്തിലെ മാരകവേട്ടക്കാരിലൊരാളായ പുള്ളിപ്പുലിയുടെ മുന്നിൽപ്പെട്ടിട്ടും യുവാവ് ഭയന്നില്ല. ധൈര്യത്തോടെ, ഒരു…

Read More

വീട്ടിലെ പാചകവാതക സിലിണ്ടറുകൾ തുറന്നുവിട്ടു; മൂവാറ്റുപുഴയിൽ യുവാവ് തുങ്ങി മരിച്ചനിലയിൽ

വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസൺ (36) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണു ജോൺസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോൺസൺ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലൂർക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. 

Read More

‘മനുഷ്യ-വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്’; പി.വി അന്‍വറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്ര സർക്കാരിനോട് നിര്‍ദേശിക്കണമെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മനുഷ്യ-വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്നും പി.വി അന്‍വറിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. കര്‍മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നായിരുന്നു അന്‍വറിന്റെ ഹര്‍ജിയിലെ ആവശ്യം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലായിരിക്കണം കര്‍മ പരിപാടി തയ്യാറാക്കേണ്ടതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു….

Read More

ഓൺലൈൻ‌ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി; മലപ്പുറത്ത് 5 പേർ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മൽ, ഷറഫുദ്ധീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി പി ഷറഫുദ്ധീൻ, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. വണ്ടൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തടവിൽ കഴിഞ്ഞ യുവാവിനെ പോലീസ് എത്തി…

Read More