ബാലവിവാഹത്തിൽ നിന്ന് കുടുംബം പിൻമാറി; കർണാടകയിൽ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

കർണാടകയിൽ പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു. മടിക്കേരിയിൽ ആണ് സംഭവം. പിന്നാലെ പ്രതി രക്ഷപ്പെട്ടു. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പ്രകാശ് ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുന്നു.

Read More

കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്; മർദിച്ച് കൊന്നത് മകൻ

കോഴിക്കോട് എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. 61-കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകൻ അക്ഷയ് ദേവ്(28) പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയിൽ മകൻ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ദേവദാസിന്റെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. തുടർന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന്…

Read More

രാത്രി കേക്കുമായി പതിനാറുകാരിയെ കാണാൻ വീട്ടിൽ; ബന്ധുക്കൾ മർദിച്ചതായി യുവാവ്, പിന്നാലെ പോക്സോ കേസും

കൊല്ലത്ത് പതിനാറുകാരിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ മർദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദനത്തെത്തുടർന്ന് പരിക്കേറ്റത്. രാത്രി പെൺകുട്ടിയ്ക്ക് പിറന്നാൾ കേക്കുമായെത്തിയതായിരുന്നു ഇയാൾ. ചൊവ്വാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി അടിച്ചുവെന്നാണ് യുവാവിന്റെ ആരോപണം. കെട്ടിത്തൂക്കിയിട്ട് മർദിച്ചുവെന്നും ആരോപിക്കുന്നു. ഇയാളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണി: പ്രതി അറസ്റ്റില്‍

സിനിമയിൽ അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യനഗറില്‍ (വീട്ടുനമ്പര്‍ 141) താമസിക്കുന്ന കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസിനെ(36)യാണ് കായംകുളം പോലീസ് അറസ്റ്റുചെയ്തത്. സ്‌കൂള്‍ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കിയശേഷം സിനിമ നിര്‍മാതാവാണെന്നുപറഞ്ഞ് ഇയാള്‍ ബ്രോഷര്‍ അയച്ചുകൊടുക്കും. ശേഷം പെണ്‍കുട്ടികളുടെ നമ്പര്‍ ഓഡിഷനു വേണ്ടിയെന്നുപറഞ്ഞ് അധ്യാപകരില്‍നിന്നു സംഘടിപ്പിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളെ വിളിച്ച് അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്യും. വീഡിയോകോളില്‍…

Read More

ആശുപത്രി ബില്ലടക്കാന്‍ പണമില്ല; ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ അമേരിക്കയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്‌സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയത്. അമേരിക്കയിലെ മുസോരിയിലെ സെന്റെര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം. ഭാര്യയുടെ ശബ്ദം പുറത്തുവരാതിരിക്കാനായി മൂക്കും വായും പോത്തിപ്പിടിച്ചായിരുന്ന കൊലപാതകം നടത്തിയത്. താന്‍ വിഷാദരോഗിയായിരുന്നുവെന്നും ഭാര്യയെ ശുശ്രൂഷിക്കാനോ ആശുപത്രി ചെലവുകള്‍ നടത്താനോ തനിക്ക് കഴിയുമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതി മൊഴിനൽകി. ഇതിനുമുമ്പും പല തവണ ഭാര്യയെ കൊല്ലാന്‍…

Read More

കൊച്ചിയിൽ ഹോസ്റ്റൽ മുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിയിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ യുവതിയുടെ പ്രസവത്തെ തുടർന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ…

Read More

അവിഹിത ബന്ധം പുറത്ത്; അമ്മായിഅമ്മയെ വിവാഹം ചെയ്ത് 45കാരൻ: വിവാഹം നടത്തിക്കൊടുത്തത് ഭാര്യാ പിതാവ്

ഭാര്യാ മാതാവുമായുള്ള മദ്ധ്യവയസ്കന്റെ അവിഹിത ബന്ധം പുറത്തായതിന് പിന്നാലെ വിവാഹം നടത്തിക്കൊടുത്ത് ബന്ധുക്കളും നാട്ടുകാരും. തുടർന്ന് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബിഹാറിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു വിവാഹം നടന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സിക്കന്ദർ യാദവ് എന്ന 45 വയസുകാരനാണ് വിവാഹിതനായത്. രണ്ട് മക്കളുടെ പിതാവായ അദ്ദേഹം ഭാര്യയുടെ മരണ ശേഷം, അവരുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്. ഇതിനിടെ സിക്കന്ദർ യാദവും അമ്മായിഅമ്മയായ ഗീതാ ദേവിയും (45) തമ്മിൽ…

Read More

കാറിൽ സഞ്ചരിച്ച് നാട്ടിൽ മദ്യവിൽപ്പന: അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയിൽ

കാറിൽ സഞ്ചരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവനിൽ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കടയ്ക്കൽ അഞ്ചുംമുക്കിൽ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോൺക്രീറ്റ് പാതയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. സഞ്ചരിച്ച കാറും പിടിച്ചെടുത്തു….

Read More

ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു; പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ്

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.  ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി…

Read More

സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

ഉത്തർപ്രദേശിൽ  ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഭർത്താവിനെതിരേപരാതി നൽകി യുവതി.  ഭർത്താവിന്റെ സഹോദരൻ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ, ‘ഇനി മുതൽ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്’ എന്നും പറഞ്ഞ് ഷാൾ…

Read More