‘സാറേ ഈ മൂർഖനാണ് എന്നെ കടിച്ചത്…’; കടിച്ച പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ഈ പാമ്പാണ് സാറേ കടിച്ചത്… ഉടൻ ചികിത്സിക്കൂ… തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ അമ്പരപ്പോടെ പരസ്പരം നോക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലാണു സംഭവം. സമ്പൂർണ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപിനു വെള്ളിയാഴ്ചയാണു പാമ്പിൻറെ കടിയേറ്റത്.  വീട്ടിൽ ചില്ലറ ജോലികളിലേർപ്പെട്ടിരിക്കുമ്പോൾ മൂർഖൻ യുവാവിൻറെ സമീപത്തെത്തുകയും കൈയിൽ കടിക്കുകയുമായിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യശാലിയായ ഹരിസ്വരൂപ് മൂർഖനെ…

Read More

ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ; പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു

ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. പിന്നാലെ ഫയർ ഫോഴ്സ് സ്കൂബാ സംഘം സ്ഥലത്ത് തെര‌ച്ചിൽ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തിൽ ഇദ്ദേഹം എത്തിയത്. രാവിലെ…

Read More

സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തു; യുവാവിന്റെ രക്ഷകരായി കേരള പൊലീസ്

സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത് ജീവനൊടുക്കാൻ തയ്യാറെടുത്തു നിന്ന യുവാവിനെ രക്ഷപ്പെടുത്തി കേരള പൊലീസ്. മുളവുകാട് സ്വദേശിയായ 25കാരാനാണ് ജോലിയില്ലാത്തിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. റേഞ്ച് ഡി ഐ ജി പുട്ടാ വിമലാദ്യയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഗൗരിലക്ഷ്മിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽ കുറിപ്പ് പെട്ടതോടെയാണ് രക്ഷാദൗത്യത്തിന് വഴി തുറന്നത്. പോസ്റ്റ് റേഞ്ച് ഡി ഐ ജിക്ക് കൈമാറുകയും അദ്ദേഹം ഉടൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ആലുവ റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതുപ്രകാരം…

Read More

വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യുവാവ്: പൊലീസ് കേസെടുത്തു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനമില്ല. ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവർ തടഞ്ഞു. അകത്തേക്ക് പോകാൻ ഷബീർ നിർബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം ഷബീർ വനിതാ ജീവനക്കാരായ മിനി, ലാലി…

Read More

വയോധികൻ കാറിടിച്ച് മരിച്ചത് അപകടമല്ല, കൊലപാതകം; പണമിടപാട് സ്ഥാപന മാനേജരായ സ്ത്രീയടക്കം അറസ്റ്റിൽ

മാസങ്ങൾക്ക് മുമ്പ് കൊല്ലത്ത് ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിൽ. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്‌ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ 23 നാണ് അപകടത്തിൽ പെടുന്നത്. സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ മേയ് 26…

Read More

‘കല്യാണം ഒന്നും ആയില്ലേ?’ എന്ന് ചോദ്യം; ശല്യം സഹിക്കവയ്യാതെ അയൽക്കാരനെ യുവാവ് തലക്കടിച്ച് കൊന്നു

വിവാഹം കഴിക്കുന്നില്ലേ എന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയിരുന്ന അയൽക്കാരനെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലാണ് സംഭവം. ദി സ്ട്രെയിറ്റ്സ് ടൈസ് ആണ് വിവരം പുറത്തുവിട്ടത്. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി റീജൻസിയിൽ ജൂലായ് 29നാണ് സംഭവമുണ്ടായത്. 45കാരനായ പർലിന്ദുംഗൻ സിരേഗർ ആണ് അയൽക്കാരനും റിട്ടയേർഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ അസ്ഗിം ഇരിയാന്റോ (60) യുടെ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ ഇരിയാന്റോയുടെ വീട്ടിലെത്തിയ പ്രതി ഇയാളെ മരക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഇരിയാന്റോ വീട്ടിൽ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ‘ഐ ലവ് യു’ പറഞ്ഞു; യുവാവിന് രണ്ടുവര്‍ഷം തടവ്

മുംബൈയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൈപിടിച്ച് ‘ഐ ലവ് യു’ എന്ന് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷത്തെ കഠിനതടവ്. പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ യുവാവിന് 19 വയസ്സായിരുന്നു. ഇയാളുടെ വാക്കുകള്‍ പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയേറ്റമായി മാത്രമേ സംഭവത്തെ കണക്കാക്കാനാവൂവെന്നും ജഡ്ജി അശ്വിനി ലോഖണ്ഡെ പറഞ്ഞു. പീഡനക്കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എന്നാല്‍, പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയില്ല. 2019-ലാണ് പെണ്‍കുട്ടിയുടെ അമ്മ 19-കാരനെതിരേ പരാതി നല്‍കിയത്. ചായപ്പൊടി വാങ്ങാന്‍…

Read More

മരിച്ചെന്നുകരുതി ജീവനോടെ കുഴിച്ചുമൂടി; യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു

ആഗ്രയിൽ മരിച്ചെന്നുകരുതി അക്രമികൾ ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു. അർട്ടോണി സ്വദേശിയായ രൂപ് കിഷോറാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് നാലുപേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നാണ് രൂപ് കിഷോർ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് പതിനെട്ടിനായിരുന്നു സംഭവം. മർദ്ദിച്ച് അവശനാക്കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ട് വീണതോടെ മരിച്ചുവെന്ന് കരുതി തൊട്ടടുത്തുളള കൃഷിയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് രൂപ് കിഷോർ പറയുന്നത്. എന്നാൽ മണംപിടിച്ചെത്തിയ തെരുവുനായ്ക്കളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നാണ്…

Read More

വയനാട്ടിലെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ തയ്യാറാണെന്ന് ഇടുക്കിയിലെ ഒരമ്മ; വൈറലായ സന്ദേശം, പിന്നാലെ ഫോൺകോൾ

വയനാടിനെ കൈപിടിച്ചുയർത്താൻ ഒറ്റക്കെട്ടായി പോരാടുകയാണ് കേരളം. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ അച്ഛനെയോ അമ്മയേയോ ഒക്കെ നഷ്ടപ്പെട്ടവരുമുണ്ട്. ഇതിനിടയിൽ, ‘കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരാളുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടേതായിരുന്നു ആ സന്ദേശം. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വയനാട്ടിൽ നിന്ന് ഫോൺകോളെത്തി. പറ്റാവുന്ന അത്രയും വേഗത്തിൽ എത്തണമെന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. ഇതിനുപിന്നാലെ സജിനും കുടുംബവവും വയനാട്ടിലേക്ക് തിരിച്ചു.’ഞാൻ രണ്ട്…

Read More

ആലപ്പുഴയിൽ ട്രെയിൻ കയറാനെത്തിയ യുവാവിനെ തെരുവുനായ ആക്രമിച്ചു

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ യുവാവിനെ തെരുവുനായ ആക്രമിച്ചു. ഇന്ന് രാവിലെ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻറെ കാലിനാണ് കടിയേറ്റത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാവിനെയാണ് നായ കടിച്ചത്. ഇതോടെ യുവാവിന് ഇൻറർവ്യുവിന് പോകാനായില്ല. ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച് നേരത്തെയും പരാതി ഉയർന്നിരുന്നു.

Read More