അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ആണു മരിച്ചത്. കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി 2 ആഴ്ചയോളം ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത,…

Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം; അന്‍പതിലധികം സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ ആള്‍ പിടിയിൽ

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച ആള്‍ പിടിയില്‍. ഡല്‍ഹി ക്രൈം ബ്രാഞ്ച് ആണ് മുക്കീം അയൂബ് ഖാന്‍ എന്നയാളെ പിടികൂടിയത്. വിവാഹവാഗ്ദാനം നല്‍കി അന്‍പതിലധികം സ്ത്രീകളെ ഇയാള്‍ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ ഏതാനും സ്ത്രീകളെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഇരയായവരെല്ലാം മുസ്ലിം സ്ത്രീകളാണ്. അവിവാഹിതരും വിധവകളും വിവാഹമോചനം നേടിയവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹ വെബ്‌സൈറ്റുവഴി സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹാലോചന നടത്തുകയുമാണ്…

Read More

ആലപ്പുഴയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിണങ്ങിയിറങ്ങിയ ഭാര്യയുമായി അക്രമി നീന്തി രക്ഷപ്പെട്ടു

ആലപ്പുഴയിൽ യുവാവിനെ അക്രമി വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പിണങ്ങിവന്ന ഭാര്യയുമായി സ്ഥലം വിട്ടു. രാമങ്കരിയിലാണ് സിനിമയെ സംഭവം അരങ്ങേറിയത്. സംഭവിച്ചത് ഇങ്ങനെ, വേഴപ്ര സ്വദേശി ബൈജുവിനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണ്. ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ ഭർത്താവായ സുബിനാണ് വെട്ടിയത്. യുവതി സുബിന്റെ മുൻ ഭാര്യയാണെന്നും പറയുന്നുണ്ട്. കുറച്ചുനാളായി സുബിനും ഭാര്യയും പിണക്കത്തിലായിരുന്നു. ഓണത്തിന് മുമ്പാണ് യുവതി ബൈജുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിലായിരുന്നു ബൈജുവിന്റെ വീട്. പുലർച്ചെ രണ്ടുമണിയോടെ നീന്തിയാണ് സുബിൻ ബൈജുവിന്റെ വീട്ടിൽ…

Read More

കഴക്കൂട്ടത്ത് നിറുത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; മൂന്നുദിവസത്തെ പഴക്കമെന്നു പൊലീസ്

തിരുവനന്തപുരം കുളത്തൂരില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവർ കാറിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടർന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ സീറ്റിനടിയിലാണ് മൃതദേഹം കിടന്നത്. ആത്മഹത്യയാണെന്നാണ് നിഗമനം.

Read More

ഇടിച്ചിട്ട കാർ നിർത്താതെ പോയി; യുവാവ് രക്തം വാർന്ന് മരിച്ചു

കണ്ണൂർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്. റോഡിലേക്ക് തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികിൽ കിടന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

വെർച്വൽ അറസ്റ്റ്: കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ പ്രതി പിടിയിൽ

വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.  കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വീഡിയോ കോളിൽ വന്നത്. അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്.  കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിൻസ് തട്ടിയെടുത്തത്. പിന്നാലെ കൊച്ചി സ്വദേശി പരാതി…

Read More

നരഭോജി ചെന്നായയുടെ ആക്രമണം; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ആക്രമണം വ്യാപകമാവുകയാണ്. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതിൽപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നരഭോജി ചെന്നായ്‌ക്കളെ പിടികൂടാൻ ഓപ്പറേഷൻ ഭേഡിയ…

Read More

മലയിൽ തൂങ്ങിക്കിടന്ന് പുഷ്അപ്പ്…; ഒടുവിൽ താരത്തെ പോലീസ് പൊക്കി

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ സിനിമയിലേക്കു നിരവധി യുവാക്കൾ കയറിപ്പറ്റിയതോടെ, സമൂഹമാധ്യമങ്ങളിൽ താരമാകാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി റീൽസ് ചിത്രീകരിക്കുന്നവരുണ്ട്. അത്തരത്തിൽ സാഹസികമായ റീൽസ് ചിത്രീകരിച്ച യുവാവിനെ പോലീസ് പൊക്കുകയും എട്ടിന്റെ പണി കൊടുക്കുകയും ചെയ്തതാണ് ഇപ്പോൾ വിവിധ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. മലയുടെ മുകളിൽ കയറി അപകടകരമാം വിധം പുഷ് അപ്പ് എടുത്തുകൊണ്ട് റീൽസ് ചിത്രീകരിച്ച യുവാവിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കർണാടകയിലെ ചിക്കബല്ലാപുരീലാണ് സംഭവം. കർണാടകയിലെ ബാഗൽകോട്ട് സ്വദേശിയായ അക്ഷയ്…

Read More

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പുതിയകുന്നേൽ അബിൻ ബിനു(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ രോഗിയായ സുഹൃത്തിനെ കാണാൻ അബിൻ ആശുപത്രിയിലെത്തി. ഒരു മണിക്കൂറോളം സുഹൃത്ത് ശരത്തുമായി അബിൻ സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ രാത്രി 10.30ഓടെ ആശുപത്രിയിലെ കാന്റീനിന് സമീപത്തെ ചെടിയിൽ കെട്ടിയിരുന്ന വയറിൽ നിന്നാണ് അബിന് ഷോക്കേറ്റത്. താഴെ വീണുകിടന്ന വയറിൽ അബിൻ ചവിട്ടിയപ്പോൾ ഷോക്കേൽക്കുകയായിരുന്നു എന്നാണ് സുഹൃത്ത് അറിയിച്ചത്. അബിനെ പിടിച്ചുമാറ്റാൻ…

Read More

മലയാളി യുവതിയും യുവാവും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു

മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ജോലി തേടിയാണ് ഷെരീഫും ഐശ്വര്യയും ചെന്നൈയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ്…

Read More