
‘ദിവസവും നാല് പെഗ്ഗ് മസ്റ്റ്’; ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്
ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ത്സാൻസി സ്വദേശിയായ യുവാവാണ് പൊറുതിമുട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിംഗ് സെന്റർ നൽകിയ കൗൺസിലിംഗിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്. യുവാവിന്റെയും ഭാര്യയുടെയും പേരും മറ്റുവിവരങ്ങളും പുറത്തുവന്നിട്ടില്ല. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും ഭാര്യ നിരന്തരമായി മദ്യപിക്കുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇയാൾക്ക് മദ്യപാനത്തോട് താൽപര്യമില്ലായിരുന്നു. ഭർത്താവിനോടും മദ്യപിക്കാൻ യുവതി നിർബന്ധിക്കുമായിരുന്നു. ഇതോടെയാണ് യുവാവ് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടത്. പിന്നാലെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്ന് പറഞ്ഞ്…