അങ്കമാലിയിൽ  തീപ്പിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.   തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിൽ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസിൽ…

Read More

ഒരു വിചിത്ര കുടുംബവഴക്ക്; ഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകൾ അടിച്ചുതകർത്തു

ഭാര്യയുമായി വഴക്കിടുന്നതും ഇണങ്ങുന്നതും പതിവാണ്. സ്നേഹമുള്ളയിടത്തേ വഴക്കുണ്ടാകൂ എന്നെല്ലാം പറഞ്ഞു കാര്യങ്ങൾ കോംപ്രമൈസ് ആക്കും. എന്നാൽ തമിഴ്നാട്ടിലെ കൊളത്തൂരിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് കാണിച്ചുകൂട്ടിയ പരാക്രമങ്ങൾ വൻ സംഭവമായി മാറി.  വ​ഴ​ക്കി​നെത്തുടർന്ന് യൂസ്ഡ് കാർ ഷോറൂമിൽ വിൽപ്പനയ്ക്കാ‍യി പാർക്ക് ചെയ്തിരുന്ന 20 കാ​റു​ക​ളാണ് യു​വാ​വ് അ​ടി​ച്ചു​ത​ക​ര്‍​ത്തത്. ഷോറൂം ഉടമ നൽകിയ പരാതിയിൽ മുപ്പത്തഞ്ചുകാരനായ ഭൂ​ബാ​ല​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് യു​വാ​വി​ന്‍റെ പ​രാ​ക്ര​മ​ത്തിനു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ള​ത്തൂ​രി​ലാ​ണു സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഷോ​റൂ​മി​ല്‍ എ​ത്തി​യ​പ്പോ​ള്‍ കാ​റു​ക​ള്‍…

Read More

കോണ്ടം കൊണ്ട് വസ്ത്രമോ..!; യുഎസ് ഡിസൈനറുടെ ഗൗൺ അതിമനോഹരം

അമേരിക്കൻ ഫാഷൻ ഡിസൈനറായ ഗുണ്ണാർ ഡെതറേജ് ഡിസൈൻ ചെയ്ത ഒരു ഗൗൺ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഫാഷൻ വ്യവസായരംഗത്തു മാത്രമല്ല, ആരോഗ്യമേഖലയിലും ആ മെറ്റ് ഗാല ഗൗൺ ഹിറ്റ് ആണ്. ലോസ് ഏഞ്ചൽസ് കൗണ്ടി ഡിപ്പാർട്ട്‌മെൻറ് ഓഫ് പബ്ലിക് ഹെൽത്തുമായി ചേർന്നാണ് ഗൗൺ തയാറാക്കിയത്. ആ ഗൗണിൻറെ പ്രത്യേകത എന്താണെന്നല്ലേ, പൂർണമായും കാലഹരണപ്പെട്ട കോണ്ടം ഉപയോഗിച്ചാണ് ഗൗൺ ഒരുക്കിയത്. നൂതനമായ ഡിസൈനുകൾക്ക് പേരുകേട്ട ഡെതറേജ്, യുട്യൂബിൽ പങ്കിട്ട വീഡിയോയിൽ കണ്ണഞ്ചിപ്പിക്കുന്ന ഗൗണിൻറെ നിർമാണം കാണാം. ഗൗൺ നിർമാണത്തിനു…

Read More

യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. കടുവയെ മയക്കുവെടി വയ്ക്കാൻ മാത്രമാണ് ഉത്തരവ്. അതേസമയം, കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതിനിടെ, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിങ് വിദഗ്ധർ തെരച്ചിൽ തുടങ്ങി.  ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത്…

Read More

‘ജനനം 1995-മരണം 2023’, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; പിന്നാലെ ജീവനൊടുക്കി യുവാവ്

സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മലി (28)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 6:30 യോടെയായിരുന്നു സംഭവം. ജോലി തേടി അജ്മൽ ദുബായിൽ പോയിരുന്നു. എന്നാൽ അവിടെ ജോലിയൊന്നും ലഭിച്ചില്ല.  ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാമിൽ അജ്മൽ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ജനനം…

Read More

എന്തൊരു നാറ്റക്കേസ്..!; 15,000 രൂപയ്ക്ക് പലചരക്ക് ഓർഡർ ചെയ്തു; കിട്ടിയതോ മനുഷ്യമലം

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതും സാധനങ്ങൾ തെറ്റായി ലഭിക്കുന്നതും സർവസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ സാധനങ്ങൾ മാറ്റിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ആണ് ചെയ്യുക. എന്നാൽ, ഓർഡർ ചെയ്ത സാധനങ്ങൾക്കു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്ന് ഏറ്റവും മോശം അനുഭവമുണ്ടായത്. 186 ഡോളറിനാണ് (ഏകദേശം 15,500 രൂപ) സ്മിത്ത് വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തത്. പാഴ്‌സൽ എത്തി തുറന്നുനോക്കിയപ്പോൾ…

Read More

ലേണേഴ്സ് പരീക്ഷയിൽ 59 തവണ തോറ്റു; ഒടുവിൽ വിജയം

യുകെയില്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള തിയറി പരീക്ഷയില്‍ 59 തവണ പരാജയപ്പെട്ട പരീക്ഷാര്‍ത്ഥി ഒടുവില്‍ അറുപതാമത്തെ ശ്രമത്തില്‍ കരകയറി. വുസ്റ്റര്‍ഷെയര്‍ കൗണ്ടിയിലാണ് രാജ്യത്തു തന്നെ ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടത്. അതേസമയം ലൈസന്‍സ് സ്വന്തമാക്കാനുള്ള പരീക്ഷാര്‍ത്ഥിയുടെ സ്ഥിരോത്സാഹത്തെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും നിരവധിപ്പേര്‍ പ്രകീര്‍ത്തിച്ചു. പരീക്ഷാര്‍ത്ഥിയുടെ പേരും മറ്റ് വിവരങ്ങളുമൊന്നും പുറത്തുവിട്ടിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാള്‍ ചെലവാക്കിയതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍…

Read More

പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ: നീന ഗുപ്ത

സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത. ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകൾ  ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍. അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്….

Read More

ഭാര്യയെയും മകളെയും മൂര്‍ഖന്‍പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ ഗഞ്ചം ജില്ലയിലെ കെ. ഗണേഷ് പത്ര (25) ആണ് പിടിയിലായത്. ഒരു വര്‍ഷം മുന്‍പ് ഗണേശിനെതിരെ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഒരു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗണേശിന്റെ ഭാര്യ ബസന്തി പത്ര, മകള്‍ ദേബസ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവദിവസം യുവാവ് മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്….

Read More

കാൽസ്യം ഗുളികയ്ക്കുള്ളിൽ ബ്ലേഡ്; ഭാര്യയെ കൊല്ലാൻ ശ്രമിച്ച 45കാരൻ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്താനുറപ്പിച്ച് കാൽസ്യം ക്യാപ്‌സൂളിൽ ബ്ലേഡ് കഷ്ണങ്ങൾ ഒളിപ്പിച്ച് നൽകിയ ഭർത്താവ് പിടിയിൽ. കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 42കാരിയുടെ വയറ്റിലാണ് ബ്ലേഡ് കഷ്ണങ്ങൾ കണ്ടെത്തിയത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാസങ്ങളായി നടക്കുന്ന കൊലപാതക ശ്രമം പുറത്ത് വന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് 42കാരിയായ ഛായ എന്ന സ്ത്രീയ ഭർത്താവും 45കാരനുമായ സോമനാഥ് സാധു സപ്കാൽ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൂനെയിലെ ശിവാനെ…

Read More