പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം;തിരുവനന്തപുരത്ത് 46 കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ശ്രീകണ്ണനെന്ന 46 കാരനാണ് അറസ്റ്റിലായത്.പ്രതിയെ അറസ്റ്റ് ചെയ്തത് വിളപ്പിൻശാല പോലീസാണ് കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തിനെ കുറിച്ചുള്ള കൊൺസിലിങ്ങിലാണ് അതിക്രമത്തിനെ കുറിച്ച് പുറത്ത് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും കേസ് പോലീസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

പി.എഫ്. തുക ലഭിച്ചില്ല; കൊച്ചിയിലെ ഓഫീസിലെത്തി  വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ മരിച്ചു

പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) തുക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമൻ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞദിവസമാണ് ശിവരാമന്‍ കൊച്ചിയിലെ പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ പി.എഫ്. ആനുകൂല്യമാണ് ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ആറുവര്‍ഷമായി ഇത് ലഭിക്കാനായി ശിവരാമന്‍ പി.എഫ്. ഓഫീസില്‍ കയറിയിറങ്ങുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് പണം ലഭ്യമാക്കാനുള്ള തടസ്സമായി പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിന്…

Read More

രൺജീത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റ്: കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി…

Read More

ആലുവയിൽ പൊലീസുകാരനു നേരെ ആക്രമണം; പ്രതി റിമാൻഡിൽ

ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ജാർഖണ്ഡ് ജെസ്പൂർ സ്വദേശി സുരേഷ് കുമാറിനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.  ആലുവ പെരിയാർ നഗർ റസിഡൻസിയിൽ സുരേഷ് കുമാർ പ്രശ്‌നം ഉണ്ടാക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ സുരേഷ് കുമാർ അക്രമാസക്തനായ നിലയിലായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രാജേഷിന്റെ ചെവിയുടെ ഭാഗത്ത് കല്ലുകൊണ്ട് ഇടിയേറ്റു. സാരമായി…

Read More

ആത്മഹത്യ ചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പോലീസ് 

കടം കയറി ജീവിതം താറുമായ യുവാവ് ആത്മഹ്യ ചെയ്യാൻ പാലത്തിനു മുകളിൽ കയറുകയും സംഭവമറിഞ്ഞെത്തിയ പോലീസുകാർ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്ത സംഭവം വൈറലായി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമാണ്. എന്നാൽ, നിരാശഭരിതനായ ചെറുപ്പക്കാരനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകമായി മാറിയത്. തിങ്കളാഴ്ചയാണു സംഭവം. കോൽക്കത്തയിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ ഇവിടെയെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും…

Read More

മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ തീ പടർന്നു;  ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ അപകടം. തമ്പോളം ഡാൻസ് ടീമിലെ സജി (29)ക്കാണ് പൊള്ളേലറ്റത്. യുവാവിന്റെ മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. നിലമ്പൂർ നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തുന്ന പാട്ടുത്സവ ഷോപ്പിംഗ് ടൂറിസം ഫെസ്റ്റിവൽ ഷോയുടെ മൂന്നാം ദിവസമാണ് ഈ ഫയർ ഡാൻസ് നടന്നത്.  മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ സജിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

ചക്ക വേവിച്ചു നൽകാത്തതിന് അമ്മയെ ക്രൂരമായി മർദിച്ചു; ഇരുകയ്യും തല്ലിയൊടിച്ചു, മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ ചക്ക വേവിച്ച് കൊടുക്കാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ സരോജിനിക്ക് (65) നേരെയായിരുന്നു മകൻ വിജേഷിന്റെ (36) ആക്രമണം. സരോജിനിയുടെ ഇരുകൈകളും വിജേഷ് തല്ലിയൊടിച്ചു. ഇവരുടെ തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സരോജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചക്ക വേവിച്ച് കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലക്കമ്പുപയോഗിച്ച് മർദ്ദിച്ചതുമെന്നാണ് പൊലീസ് പറയുന്നത്.

Read More

തമിഴ്‌നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; സുഹൃത്തിനെ കൊന്ന് കത്തിച്ചു, അറസ്റ്റ്

തമിഴ്‌നാട്ടിലും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ സുഹൃത്തിനെ കൊന്ന് കത്തിച്ച സുരേഷ് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.  ഇയാളെ സഹായിച്ച കീർത്തി രാജൻ, ഹരികൃഷ്ണൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഐനാപുരം സ്വദേശി ദിലിബാബുവാണ് കൊല്ലപ്പെട്ടത്.ഇൻഷ്വറൻസുകാരെ കബളിപ്പിച്ച് പണം തട്ടുക എന്ന ഉദ്യേശത്തോടെ സുരേഷ് അടുത്തിടെ ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് എടുത്തു. താൻ മരണപ്പെട്ടു എന്ന് കാട്ടി തുക തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. സുരേഷിന്റെ രൂപ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു…

Read More

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

എറണാകുളം പിറവത്ത് ഭാര്യയയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി

Read More

തമിഴ്‌നാട്ടില്‍ എന്‍ജിനീയറായ 25കാരിയെ തീ കൊളുത്തി കൊന്നു; കാമുകന്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ്…

Read More