20കാരൻ വീട്ടിൽ നട്ടുവളർത്തിയത് 39 കഞ്ചാവ്ചെടികൾ; അറസ്റ്റ്

39 കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തിയ യുവാവ് പിടിയിൽ. കൊന്നത്തടി പനംകൂട്ടി ഇളംമ്പശ്ശേരിയിൽ ഡെനിൽ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയിൽ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്മെന്റ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികൾ വിൽപ്പനയ്ക്ക്…

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കും’; സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി: കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍…

Read More

കാസർകോട് മദ്യലഹരിയിൽ അനുജനെ വെടിവച്ച് കൊന്നു; 47കാരൻ അറസ്റ്റിൽ

കാസർകോട് കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് യുവാവിനെ സഹോദരൻ വെടിവച്ച് കൊന്നു. അശോകൻ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലകൃഷ്ണനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രിയാണു സംഭവം. അശോകന്റെ തുടയ്ക്കു മുകളിലായാണു വെടിയേറ്റത്. മുൻപും മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read More

കടയിൽ നിന്ന് ബൺ വാങ്ങിക്കഴിച്ചു; വർക്കലയിൽ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സ്ഥിരീകരണം

പലവ്യഞ്ജന സ്റ്റോറിൽ നിന്ന് ബൺ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചു. ഇലകമൺ കക്കാട് കല്ലുവിള വീട്ടിൽ വിജുവാണ്(23) ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവർ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കരവാരം ജംഗ്ഷനിലെ സ്റ്റോറിൽ നിന്ന് വാങ്ങിയ ബൺ കഴിച്ചതിനെ തുടർന്നാണ് വിജുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് സഹോദരൻ വിനീത് ആരോപിച്ചിരുന്നു. വിജുവാണ്…

Read More

പ്രിയതമയ്ക്ക് സാരി ഇഷ്ടപ്പെട്ടില്ല; കടയുടമയെ ഇടിച്ചുപഞ്ചറാക്കി യുവാവ്

പ്രിയതമയോടൊപ്പം സാരി വാങ്ങാൻ കടയിലെത്തിയ യുവാവ് ഒടുവിൽ കടയുടമയെ ക്രൂരമായ മർദനത്തിനിരയാക്കി. എന്തിനെന്നല്ലേ, തൻറെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാരിപോലും കടയിൽ കണ്ടെത്താൻ കഴിഞ്ഞില്ലത്രെ! ഉത്തര കന്നഡ ജില്ലയിലാണു വിചിത്രമായ സംഭവം. തൻറെ ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു സാരി പോലും സൂക്ഷിച്ചില്ല എന്നതാണ് കടയുടമയുടെ തെറ്റായി യുവാവ് ചൂണ്ടിക്കാണിക്കുന്നത്. ഭാര്യയുമായി ഷോപ്പിംഗിന് എത്തിയതായിരുന്നു മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയിൽ സൂക്ഷിച്ചിരുന്ന മികച്ച സാരികൾ കാണിച്ചെങ്കിലും മുഹമ്മദിൻറെ ഭാര്യയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ആദ്യം…

Read More

കൊല്ലത്ത് വീട്ടമ്മയെ ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പിന്നാലെ ജീവനൊടുക്കി

കൊല്ലത്ത് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), തടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. പോലീസ് പറയുന്നത് എന്തെന്നാൽ, തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാൾ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകൾ അടച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് പുറത്തുനിന്ന കുട്ടികൾ ഓടിവന്ന് വീടിന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ…

Read More

ഒളിക്യാമറയിൽ നഗ്‌നദൃശ്യം പകർത്തിയ കേസ്; പ്രതി പിടിയിലായത് പൊലീസ് ക്വാർട്ടേഴ്സിൽനിന്ന്

തിരുവല്ല മുത്തൂരിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്‌നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ. മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം പുറത്തുവന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ, സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശേരിയിലെ ക്വാർട്ടേഴ്‌സിൽനിന്നാണ് പിടികൂടിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച അരുൺ ബാബു എന്ന പൊലീസ് ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തു. പ്രിനുവിനെ കോടതിയിൽ ഹാജരാക്കി. മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് ഇയാൾ നഗ്നദൃശ്യം പകർത്തിയത്. പ്രായപൂർത്തിയാകാത്ത…

Read More

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ കഴുത്തറുത്ത ശേഷം യുവാവ് ജീവനൊടുക്കി

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈലാഷ് ബഗാരി(29)യാണ് ഭാര്യ ടിങ്കു ബായിയെ(26) കൊലപ്പെടുത്തിയത്. ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രേം നഗർ-2 കോളനിയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ മൗ സ്വദേശിയായ ബഗാരി 10 വർഷം മുമ്പാണ് ബായിയെ വിവാഹം കഴിച്ചത്.ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. കൂലിപ്പണിക്കാരനായിരുന്നു കൈലാഷ്. ടിങ്കു…

Read More

വീട്ടമ്മയെ പൊതുസ്ഥലത്തുവച്ച് കയറിപ്പിടിച്ചു; പാലക്കാട് യുവാവിന് ആറുമാസം തടവും പിഴയും

വീട്ടമ്മയെ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ച യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. പാലക്കാട് കോതകുർശ്ശി, പനമണ്ണ സ്വദേശി ഷാഫി (30)യെയാണ് മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതി ജഡ്ജി ജോമോൻ ജോൺ  ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ, മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴ തുക നൽകിയാൽ അതിൽ നിന്നും 10000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് പ്രതി ആക്രമിച്ചത്. യുവതി വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് പിടിച്ച് നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന്…

Read More

വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ സഹോദരങ്ങൾ കൊലപ്പെടുത്തി

ചെന്നൈയിൽ മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതിനാൽ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാർ കൊലപ്പെടുത്തി. റാണിപ്പേട്ട് ജില്ലയിലെ വാലാജപ്പേട്ടുള്ള ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവർ ചേർന്ന് തലയ്ക്കടിച്ചുകൊന്നത്. മന്ത്രവാദത്തിനായി കൂടുതൽപ്പേർ ശ്രീനിവാസനെ സമീപിക്കുന്നതാണ് പ്രകാശിനെയും കൃഷ്ണയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവർക്കും ശ്രീനിവാസനോട് വിരോധമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. നെയ്ത്തുജോലിക്കാരായ ശ്രീനിവാസനും പ്രകാശും കൃഷ്ണയും ഇതിനൊപ്പം മന്ത്രവാദവും ചെയ്യുന്നുണ്ടായിരുന്നു. പനിപോലെയുള്ള രോഗം ബാധിക്കുന്ന ഗ്രാമവാസികൾ മന്ത്രംചൊല്ലി വെള്ളം തളിക്കുന്നതിനായി ഇവരെ സമീപിച്ചിരുന്നു. മൂന്നുവർഷംമുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ശ്രീനിവാസൻ…

Read More