ഗുണ്ട സംഘങ്ങളുമായി ബാറില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തി; യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

ഗുണ്ടാ സംഘങ്ങളുമായി ബാറിൽ ഒത്തുതീർപ്പ് ചർച്ചയ്‌ക്കെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടർന്ന് ക്രമിനൽ കേസിൽപ്പെട്ട ആഷിക് പത്ത് ദിവസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കാണ്…

Read More

സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല, 20 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

സിഗരറ്റ് നൽകാത്തതിനെ തുടർന്ന് 20 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവർക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തർക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പൊലീസ്. സിഗരറ്റ് നൽകാൻ വിസമ്മതിച്ച രോഹിതിനെ ജയും സുമിത്തും ആക്രമിക്കാൻ തുടങ്ങി. പിന്നീട് കത്തികൊണ്ട്…

Read More