കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ചു കൊന്നു

അയൽ വീട്ടിലെ വളര്‍ത്തു നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്. സംഭവത്തിൽ സന്യാസിയോട സ്വദേശി കളപുരമറ്റത്തിൽ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കമ്പമെട്ട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഇയാളുടെ ബന്ധു കൂടിയായ അയൽവാസിയുടെ നായയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇരുവരും തമ്മിലുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Read More