ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ ; വീട് വാടകയ്ക്ക് എടുത്ത സ്ത്രീയേയും പുരുഷനെയും കാണാനില്ല, കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

വാടകയ്ക്ക് കൊടുത്ത വീടിനുള്ളിൽ അൻപതുകാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്രേറ്റർ നോയിഡയിലെ സഞ്ജയ് വിഹാർ കോളനിയിലെ വീട്ടിലാണ് 50കാരനായ ഡോ. ദിനേശ് ഗൗറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്റെ സംശയം. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവർ ഈ വാട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം…

Read More

‘എന്റെ താലി തിരിച്ചു തരണം പ്ലീസ്’; കള്ളന് ദയ: താലി തിരികെ കൊടുത്ത് മാലയുമായി കടന്നു

വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്‌ടാവ് താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും…

Read More

16 കാരിയെ അഞ്ചുമണിക്കൂറിനിടെ പീഡിപ്പിച്ചത് മൂന്നുതവണ; 35കാരന് അവസാനശ്വാസം വരെ തടവുശിക്ഷ

പീഡനക്കേസിൽ മുപ്പത്തിയഞ്ചുകാരന് അവസാന ശ്വാസംവരെ (മരണം വരെ ) തടവുശിക്ഷ. മുഹമ്മദ് സാദിക്ക് ഖത്രി എന്ന സൂറത്ത് സ്വദേശിക്കാണ് പോക്‌സോ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചുമണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാളുടെ കൂട്ടാളികളെയും ശിക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ലൈംഗികശേഷി കൂട്ടാനുളള ഗുളികകൾ മുഹമ്മദ് സാദിക്കിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വികൃതമായ മാനസികാവസ്ഥയാണെന്നായിരുന്നു കോടതി നിരീക്ഷണം. 2021 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ…

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന 22കാരനാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ…

Read More

‘ഗർഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം’; വിട്ടുകിട്ടണമെന്നാവശ്യവുമായി ഭർത്താവ് കോടതിയിൽ

ഗർഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം താമസം തുടങ്ങിയതിന് പിന്നാലെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയിൽ. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭർത്താവ് ഹർജി സമർപ്പിച്ചത്. എന്നാൽ, ഭർത്താവിനൊപ്പം മടങ്ങാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഹർജി തള്ളി. കഴിഞ്ഞയാഴ്ചയാണ് ചന്ദ്‌ഖേഡ സ്വദേശി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്.  തിങ്കളാഴ്ച സിറ്റി പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി. യുവതി ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ വിസമ്മതിക്കുകയും തൻ്റെ സുഹൃത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. യുവതിയുടെ ആഗ്രഹപ്രകാരം വനിതാ സുഹൃത്തിനൊപ്പം ജീവിക്കാൻ കോടതി അനുവദിച്ചു. ജസ്‌റ്റിസ്…

Read More

പാഴ്സൽ തുറന്നപ്പോൾ കണ്ടത് അജ്ഞാത മൃതദേഹം, കൂടെ 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും; ഞെട്ടിത്തരിച്ച് യുവതി

വീട് നിർമാണ സാമഗ്രികൾ കാത്തിരുന്ന സ്ത്രീക്ക് പാഴ്സലായി ലഭിച്ചത് അജ്ഞാതന്‍റെ മൃതദേഹം. 1.3 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പാഴ്സലിൽ ഉണ്ടായിരുന്നു. ആന്ധ്രാ പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. നാഗ തുളസി എന്ന സ്ത്രീക്കാണ് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. നാഗ തുളസി എന്ന സ്ത്രീ വീട് നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സമിതി യുവതിക്ക് ടൈൽസ് അയച്ചു. വീട് നിർമ്മാണത്തിന് കൂടുതൽ സഹായത്തിനായി…

Read More

ഇരുട്ടിൽ ആന നിൽക്കുന്നത് കണ്ടില്ല; യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുടമ്പുഴ ക്‌ണാച്ചേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡ‍രികിൽ കണ്ടെത്തുകയായിരുന്നു. ക്‌ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ജോലിക്ക് പോയ എൽദോസ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വഴിവിളക്കുകളില്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ നാട്ടിൽ ബസിറങ്ങിയ ശേഷം നടന്നുപോവുകയായിരുന്നു….

Read More

ജാർഖണ്ഡിൽ കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; പ്രതി പിടിയിൽ

കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ജാർഖണ്ഡിലാണ് സംഭവം. 25 വയസുകാരനായ നരേഷ് ഭെൻഗ്രയാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലി ചെയുകയായിരുന്നു ഇയാള്‍. ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെ ആണ് കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിച്ചതോടെയായിരുന്നു കൊലപാതകം. ജാർഖണ്ഡിലെ കുന്തി വനമേഖലയിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

Read More

മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തി പരിക്കേൽപിച്ച സംഭവം; സുഹൃത്തായ യുവതി അറസ്റ്റിൽ

റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) മാനവീയം വീഥിക്കു സമീപം കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി. ഏറത്തെ വീട്ടിൽ…

Read More

വിവാഹം കഴിഞ്ഞ് മൂന്നു ദിവസം, ഭാര്യയുടെ 52 പവൻ സ്വർണം പണയം വച്ചു; പണവുമായി മുങ്ങിയ യുവാവ് പിടിയിൽ

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ…

Read More