
‘അന്ന് കളിയാക്കുകയാണോ എന്നാണ് ചോദിച്ചത്; പിന്നാലെ മാമുക്കോയ സെറ്റിൽ സീരിയസായി”; കമൽ
സംവിധായകൻ കമലിന് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് പെരുമഴക്കാലം. മീര ജാസ്മിനും കാവ്യ മാധവനും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയിരുന്നു. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷമാണ് മാമുക്കോയ ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൽ വളരെ ഗൗരവമുള്ള കഥാപാത്രമായി നടൻ മാമുക്കോയ അബ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് കമൽ. കൗമുദി മൂവീസിനോടാണ് അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പെരുമഴക്കാലം എന്ന സിനിമ ചെയ്യുന്ന സമയത്ത്…