കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയം, എന്നിട്ടും അഹങ്കാരം; മമത

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുർഷിദാബാദിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘300 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചാൽ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവർക്ക് രണ്ടുസീറ്റ് ഞാൻ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോൾ അവർക്ക് കൂടുതൽ വേണം. അങ്ങനെയാണെങ്കിൽ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാൻ ഞാൻ…

Read More