
ഡബ്ബിങ്ങിൽ പുലി മമ്മൂക്ക തന്നെ: ബൈജു
മലയാളത്തിന്‍റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള മമ്മൂക്ക കണിശക്കാരനുമാണ്. ഷൂട്ടിങ് സമയത്തു മാത്രമല്ല, ഡബ്ബിങ് സ്റ്റുഡിയോയിലും മമ്മൂട്ടി വ്യത്യസ്തനാണ്. നടൻ ബൈജുവാണ് മമ്മൂക്കയുടെ ഡബ്ബിങ്ങിനെക്കുറിച്ച് അടുത്തിടെ പറഞ്ഞത്. ഡബ്ബിംഗിന്റെ കാര്യത്തിൽ തൻ കണ്ടതിൽ മന്നൻ മമ്മൂക്കയാണെന്നാണ് ബൈജു പറഞ്ഞത്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു സീനിൽ എങ്ങനെ…