
‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ മമത ബാനർജി പങ്കെടുക്കില്ല
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച ചേരാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച ചേരാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഏകോപനയോഗത്തിൽ പങ്കെടുക്കാത്തത് മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉള്ളതു കൊണ്ടാണ് എന്നാണ് മമതയുടെ വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിനോട് കടുത്ത അതൃപ്തിയാണ് മമതയ്ക്കുള്ളതെന്ന് റിപ്പോർട്ടുണ്ട്. താൻ യോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വടക്കൻ ബംഗാളിൽ ഏഴുദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുമെന്നാണ് മമതയുടെ പ്രതികരണം.യോഗത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ ഈ പരിപാടി നടത്തുമായിരുന്നില്ല. തീർച്ചയായും പോകുമായിരുന്നു….