പ്രസൂൺ ബാനർജിയെ സ്ഥാനാർത്ഥി ആക്കിയതിനെതിരെ പ്രതിഷേധം; സഹോദരൻ സ്വപൻ ബാനർജിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ഹൗറ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പ്രസൂണ്‍ ബാനര്‍ജിയെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഇളയ സഹോദരന്‍ സ്വപന്‍ ബാനര്‍ജിയുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകള്‍ വളരും തോറും അവരുടെ ആര്‍ത്തി വര്‍ധിക്കുകയാണ്. തങ്ങളുടെ കുടുംബത്തില്‍ 32 പേരുണ്ട്. ഇനി മുതല്‍ അവനെ തന്റെ കുടുംബത്തിലെ അംഗമായി കണക്കാക്കുന്നില്ല, ഇന്ന് മുതല്‍ ആരും അവനെ തന്റെ സഹോദരനായി പരിചയപ്പെടുത്തേണ്ടതില്ലെന്നും മമത പറഞ്ഞു. അവനുമായുളള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കാന്‍ താന്‍ തീരുമാനിച്ചതായി മമത പറഞ്ഞു. പ്രസൂണ്‍…

Read More

രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിൽ പൊതുഅവധി പ്രഖ്യാപിച്ച് മമത ബാനർജി; ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റി എടുക്കാനുള്ള ശ്രമമെന്ന വിമർശനവുമായി ബിജെപി

ഏപ്രില്‍ 18ന് രാമനവമി ദിനം പൊതുഅവധി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. അവധി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബി.ജെ.പി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ രാഷ്ട്രീയ നീക്കമാണിതെന്നും അവര്‍ തന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി പ്രതികരിച്ചു. ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ ദിനങ്ങളില്‍ ബംഗാളില്‍ പൊതു അവധിയാണെങ്കിലും ഇതാദ്യമായാണ് രാമ നവമിക്ക് അവധി പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത സര്‍ക്കാരിന്റെ…

Read More

ബിജെപിയിൽ ചേർന്ന മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യയ്ക്കെതിരെ മമതാ ബാനർജി; എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്നും മുന്നറിയിപ്പ്

രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘ബി.ജെ.പി ബാബു’ എന്നാണ് മമത മുൻ ജഡ്ജിയെ വിശേഷിപ്പിച്ചത്. ”ബെഞ്ചിൽ അംഗമായിരുന്ന ഒരു ബി.ജെ.പി ബാബു ഇപ്പോൾ പരസ്യമായി ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. അവരിൽ നിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കുന്നത്? മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു”-മമത പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് അഭിജിത് ഗംഗോപാധ്യായ ആയിരുന്നു. ഇന്നാണ് അദ്ദേഹം ബി.ജെ.പിയിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിൽ ; വലിയ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്ന് മമതാ ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ എത്താനിരിക്കവേ ബം​ഗാളിൽ അപ്രതീക്ഷിത നീക്കമുണ്ടാവുമെന്ന് സൂചന. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് അറിയിപ്പുണ്ടായത്. അതേസമയം, പ്രഖ്യാപനം എന്താണ് എന്നത് സംബന്ധിച്ച സൂചന തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. 

Read More

‘ബിജെപി ഇനിയും അധികാരത്തിലെത്തിയാൽ പാചക വാതക വില 2000 രൂപയിലെത്തും’; വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ബി.ജെ.പി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പാചക വാതകത്തിന്റെ വില സിലിണ്ടറിന് 2000 രൂപയായി ഉയരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മുന്നറിയിപ്പ് നൽകി. അടുപ്പ് കത്തിക്കാന്‍ വിറക് ശേഖരിക്കുന്നതിലേക്ക് മടങ്ങാന്‍ ജനങ്ങളെ ബി.ജെ.പി നിര്‍ബന്ധിതരാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ ജാർഗ്രാം ജില്ലയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. ”തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയോ 2000 രൂപയോ ആയി ഉയർത്തിയേക്കും.പിന്നെയും തീ കൊളുത്താൻ വിറക്…

Read More

മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖത്തടിക്കാൻ ജനങ്ങളോട് ആഹ്വാനം; ബംഗാൾ ബിജെപി അധ്യക്ഷന്റെ പരാമർശം വിവാദത്തിൽ

മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖത്തടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ. സംസ്ഥാന വിദ്യാഭ്യാസ നയത്തിനെതിരെ നടത്തിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമർശം. വീഡിയോ വൈറലായതോടെ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മജുംദാർ മാപ്പ് പറയണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു സുകാന്ത മജുംദാർ. ‘സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയുന്നില്ല. എന്തിനാണ് സ്കൂളിൽ പോകുന്നതെന്നും പഠിക്കാത്തത്…

Read More

‘കോൺഗ്രസുമായി സഖ്യമില്ല’; പശ്ചിമബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി

ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനർജിയുടെ പ്രഖ്യാപനം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത. തൃണമൂൽ മതേതര പാർട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും. തൃണമൂൽ കോൺഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത് രാഹുലിൻറെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല. തൃണമൂൽ കോൺഗ്രസ്…

Read More

സിപിഎം ഭീകരപ്രസ്ഥാനം, സഖ്യത്തിൽ ഏർപ്പെടില്ല: നിലപാടു വ്യക്തമാക്കി മമത ബാനർജി

സിപിഎം ഭീകരരുടെ പാർട്ടിയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്നും വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ സഹായിക്കുന്ന നിലപാടാണു സിപിഎം സ്വീകരിക്കുന്നതെന്നും അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മമത ആരോപിച്ചു. കോൽക്കത്തയിൽ നടന്ന സർക്കാർ ചടങ്ങിൽ പ്രസംഗിക്കവെയാണു മമതയുടെ വിമർശനം. അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി സിപിഎം എന്തു ചെയ്തു. ജനങ്ങൾക്ക് എന്ത് അലവൻസാണ് സിപിഎം സർക്കാർ നൽകിയത്. തൃണമൂൽ കോൺഗ്രസ് സർക്കാർ 20,000 പേർക്കു ജോലി നൽകിയെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ്…

Read More

‘മമത ബാനർജി ‘ഇന്ത്യ’ സഖ്യം ആഗ്രഹിക്കുന്നില്ല’; അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്നാണ് വിമർശനം. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിനിടെയാണ് മമത-ചൗധരി പോര് മുറുകുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മമത ബാനർജി ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു. ‘ഞങ്ങൾ ആരോടും…

Read More

പ്രധാനമന്ത്രി ആകണമെങ്കിൽ മോദിക്കെതിരെ മത്സരിക്കൂ: മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് അഗ്‌നിമിത്ര പോൾ. അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നും അഗ്‌നിമിത്ര പോൾ ആവശ്യപ്പെട്ടു. ‘‘എന്തുകൊണ്ടാണ് മമതാ ബാനർജി വാരാണസിയിൽനിന്ന് മത്സരിക്കാത്തത്? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു പകരം മത്സരിക്കാൻ ധൈര്യമുണ്ടെങ്കിൽ മമത അതു ചെയ്തു കാണിക്കണം. നിങ്ങൾക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണം.’’ – അഗ്‌നിമിത്ര പോൾ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കണമെന്ന് ‘ഇന്ത്യ’…

Read More