അധീര്‍ രഞ്ജന്‍ ചൗധരിക്ക് മുന്നറിയിപ്പുമായി ഖാർഗെ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെ ഇങ്ങനെ പ്രതികരിച്ചത്. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത്…

Read More

ഇന്ത്യാ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കും ; പ്രഖ്യാപനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ഇൻഡ്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സഖ്യവുമായി കടുത്ത ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് മമതയുടെ പ്രതികരണം. സി.പി.ഐ.എമ്മുമായുള്ള ബംഗാൾ കോൺഗ്രസിന്‍റെ ബന്ധത്തെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്ന മമത നിലപാടുകളിൽ അയവ് വരുത്തുന്നതിന്‍റെ സൂചനകളാണ് പുതിയ പ്രഖ്യാപനത്തിൽ ഉള്ളത്. ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി കേന്ദ്രത്തിൽ ഞങ്ങളുടെ പിന്തുണയിൽ ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമന്നാണ് മമത പറഞ്ഞത്. സർക്കാറിന് പുറത്തുനിന്ന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അവർ…

Read More

ലൈംഗിക ആരോപണം നേരിടുന്ന ബംഗാൾ ഗവർണർ എത്രയും വേഗം ഗവർണർ രാജിവെക്കണം; നിലപാട് കടുപ്പിച്ച് മമത ബാനർജി

ലൈംഗിക ആരോപണം നേരിടുന്ന ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവർണർ എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്ന് ചോദിച്ച മമത, ഇക്കാര്യം ഗവർണർ ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇനിയും രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ഗവർണർ രാജിവെക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം രണ്ട് തവണ ആനന്ദബോസിൽ നിന്ന് പീഡനശ്രമമുണ്ടായെന്നാണ് രാജ്ഭവൻ താത്കാലിക ജീവനക്കാരിയായ പരാതിക്കാരി വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രിൽ 24 ന്…

Read More

ഡാൻസ് ആസ്വദിച്ചും ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചും മോദി; കേസെടുക്ക് പോലീസെ എന്ന് മമത ബാനർജി

പാട്ടിനൊപ്പം വൈബ് ചെയ്ത് റാമ്പിലൂടെ ജനസാ​ഗരത്തിന് മുന്നിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നെ തകർപ്പൻ ഡാൻസാണ്. മോദിയുടെ ഈ എഐ നിർമിത സ്പൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ഈ ഏകാധിപതി എന്നെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യില്ല എന്ന് അറിയാവുന്നതുകൊണ്ട് ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ എത്തിയിസ്റ്റ് കൃഷ്ണ എന്ന എക്സ് യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഇതേരീതിയിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡീപ്ഫേക്ക്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നു; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡനപരാതിയില്‍ രൂക്ഷവിമര്‍ശവുമായി മമത

ലൈംഗികാതിക്രമക്കേസില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ രൂക്ഷവിമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സംഭവം തന്നെ ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര്‍ തന്‍റെ ഹൃദയം തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു. രാജ്ഭവൻ സന്ദർശിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം പാലിക്കുന്നതിനെയും മമത ചോദ്യം ചെയ്തു. പീഡനത്തിരയായ സ്ത്രീയെ അവഗണിച്ച് പ്രധാനമന്ത്രി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. “ഗവർണർ ഒരു യുവതിയോട് മോശമായി പെരുമാറി, അവളുടെ കണ്ണുനീർ എന്നെ ഉലച്ചുകളഞ്ഞു. അവൾ രണ്ടുതവണ പീഡിപ്പിക്കപ്പെട്ടു. ആ കുട്ടി കരയുന്നതിന്‍റെ വീഡിയോകള്‍…

Read More

‘ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളിൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാകാതിരുന്നത്’: മമത

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചതിക്കുമെന്ന്   ന്ന് മമത ബാനർജി പറഞ്ഞു. ബംഗാളിൽ ഇരുകൂട്ടരും സഖ്യത്തിലായത് ബിജെപിയെ സഹായിക്കാനാണെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യ റാലി നടക്കാനിരിക്കേയാണ് മമതയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.  ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ബംഗാളിന് പുറത്ത് മാത്രമാണ്. ജാതി സെൻസസ് കോൺഗ്രസിൻ്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ദൂരദർശൻ ചാനലിന്റെ ലോ​ഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു….

Read More

തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര ഏജൻസികൾ ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്നു ; ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബി.ജെ.പിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുകയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ഐ.ടി തുടങ്ങി എല്ലാ ഏജൻസികളും ബി.ജെ.പിയുടെ ആയുധങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. തൃണമൂൽ എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് പോകാൻ വേണ്ടി രണ്ട് കോടി രൂപയും പെട്രോൾ പമ്പുമാണ് വാഗ്ദാനം ചെയ്തത്. കർണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടം നടത്തുകയാണെന്നും മമത പറഞ്ഞു. അന്വേഷണ…

Read More

വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്തിയാലും ബിജെപിയെ വിശ്വസിക്കരുത്; കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

വിഷപ്പാമ്പിനെ വിശ്വസിച്ചാലും ബി.ജെ.പിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൂച്ച് ബിഹാറിലെ തൃണമൂൽ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ”ആവാസ് യോജനയിൽ വീണ്ടും പേര് ചേർക്കാനാണ് ബി.ജെ.പി പറയുന്നത്. എന്തിനാണ് വീണ്ടും പേര് ചേർക്കുന്നത്. അത് ഇല്ലാതാക്കാനാണ് അവർ കൂടുതൽ പേരെ ചേർക്കുന്നത്. നിങ്ങൾക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്താം. ഒരിക്കലും ബി.ജെ.പിയെ വിശ്വസിക്കരുത്. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്”-മമത പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളും ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളും കേന്ദ്രസർക്കാരിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്….

Read More

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരായ ബിജെപി നേതാവിന്റെ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി‌ മമത ബാനർജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതൃത്വം വിശദീകരണം തേടി. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ടിഎംസി പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ…

Read More

‘മമതാ ബാനർജിയെ പിന്നിൽ നിന്ന് ആരും തള്ളിയിട്ടില്ല, വീണത് തലകറക്കം അനുഭവപ്പെട്ട്’; വിശദീകരണവുമായി ബംഗാൾ മന്ത്രി ശശി പഞ്ച

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വസതിയില്‍ വീണതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ടിഎംസി നേതാവും മന്ത്രിയുമായ ശശി പഞ്ച. പിന്നില്‍ നിന്നുള്ള തള്ളലിലാണ് വീണതെന്ന പ്രചരണങ്ങള്‍ തള്ളി കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ‘മമത ബാനര്‍ജിക്ക് ചെറുതായി തലകറക്കം അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഈ വീഴ്ചയിലാണ് പരുക്കേറ്റത്. ആരും മമതയെ പിന്നില്‍ നിന്ന് തള്ളിയിട്ടില്ല. മുതിര്‍ന്ന ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. സുഖപ്രദമായി വരുന്നുണ്ട്.’ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും ശശി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച…

Read More