കൊൽക്കത്തയില്‍ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; സിബിഐ അന്വേഷണത്തെക്കുറിച്ച് പരാമർശിച്ച് മമതാ ബാനർജി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊൽക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രം​ഗത്ത്. സംസ്ഥാന പോലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്നാണ് മമത അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേ​ഗ കോടതിയിലേക്ക് മാറ്റാനാണ് ആ​ഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം, വനിതാഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം…

Read More

മൈക്ക് മ്യൂട്ട് ചെയ്തു; നീതി ആയോഗ് യോഗത്തിൽ നിന്നും മമത ഇറങ്ങിപ്പോയി

സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ നിന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്നാണ് പ്രതിഷേധിച്ചിറങ്ങിയത് . ഇൻഡ്യാ സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരും യോഗത്തിൽ പങ്കെടുത്തിട്ടില്ല. ബി.ജെ.പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചുവെന്നും താൻ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു. എതിർപ്പ് ഉന്നയിക്കാൻ…

Read More

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം; രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ‌മാറിയതിന് തെളിവെന്ന് മമത

ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം. പലയിടത്തും തൃണമൂൽ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നിൽ പ്രതിഷേധം തുടങ്ങി. അക്രമത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് ഒപ്പമാണ് ബിജെപി നേതാവിന്റെ പ്രതിഷേധം. ബിജെപിക്ക് ഭരിക്കാൻ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എൻഡിഎ സഖ്യകക്ഷികൾ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും…

Read More

നീറ്റ് പരീക്ഷ നിർത്തലാക്കണം , പഴയ രീതി പുന:സ്ഥാപിക്കണം ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനങ്ങൾ സ്വയം പരീക്ഷ നടത്തുന്ന രീതി പുനഃസ്ഥാപിക്കണമെന്നും മമത ആവശ്യപ്പെട്ടു. നീറ്റ് നിർത്തലാക്കുക, പഴയ രീതിയിലേക്ക് മടങ്ങുക എന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മമതാ കത്തയച്ചത്. സംസ്ഥാന സർക്കാരുകൾ നടത്തുന്ന പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കുന്നത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സംവിധാനത്തിൽ ആത്മവിശ്വാസം നൽകുമെന്നും മമത പറയുന്നു. ചോദ്യപേപ്പർ ചോർച്ചയും കൈക്കൂലിയും ഉദ്യോഗാർത്ഥികളുടെ ഭാവിയും ആത്മവിശ്വാസവും അപകടത്തിലാക്കുകയാണ്. മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ…

Read More

പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് വിവരം. തൃണമൂൽ കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ദാശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ് തൃണമൂൽ. എങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌ മമത…

Read More

മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ; പാർലമെന്റിലെ സഹകരണം ഉൾപ്പെടെ ചർച്ചയായെന്ന് സൂചന

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാളില്‍ ഇന്നലെ വൈകിട്ടാണ് കൂടിക്കാഴ്ച നടന്നത്. ഇരു നേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം നേരം ചർച്ച നടത്തി. പാർലമെന്‍റ് ചേരാനിരിക്കെയാണ് ഇരു നേതാക്കളും കണ്ടത്. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്‍റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണ് സൂചന. ടിഎംസിയുടെ കൂടെ പിന്തുണയോടെ രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യം. എന്നാല്‍, രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട്…

Read More

‘ദൈവമാണെന്ന് മോദി സ്വയം കരുതുന്നെങ്കിൽ ഒരു ക്ഷേത്രം പണിത് തരാം , ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവിടെ ഇരിക്കണം’ ; പരിഹാസവുമായി മമതാ ബാനർജി

തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി സ്വയം ദൈവമായി കരുതുന്നുവെങ്കിൽ അദ്ദേഹത്തിന് ഒരു ക്ഷേത്രം പണിയണമെന്നും രാജ്യത്തെ കുഴപ്പത്തിലാക്കാതെ തുടർന്നുള്ള കാലം അതിനുള്ളിൽ കയറി ഇരിക്കണമെന്നും മമത പരിഹസിച്ചു. ദൈവങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്നും അവർ കലാപം ഉണ്ടാക്കരുതെന്നും മമത വ്യക്തമാക്കി. കൊൽക്കത്തയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. ‘ഒരാൾ പറയുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവങ്ങളുടെ ദൈവമാണെന്ന്. മറ്റൊരാൾ പറയുന്നു ജ​ഗന്നാഥ ഭ​ഗവാൻ മോദിയുടെ ഭക്തനാണെന്ന്….

Read More

‘എന്റെ ഹൃദയം ദുരിതം അനുഭവിക്കുന്നവരുടെ കൂടെ’; ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനില്ലെന്ന് മമത

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപായുള്ള ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ജൂൺ ഒന്നിനാണ് ഇന്ത്യാസഖ്യ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തേണ്ടതിനു തലേന്നാണിത്. ‘ഇതെല്ലാം ഉപേക്ഷിച്ച് എനിക്കെങ്ങനെയാണു പോകാനാവുക? റുമാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് എനിക്കു മുഖ്യം. ഇവിടെ യോഗം ചേർന്നാലും എന്റെ ഹൃദയം റുമാൽ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാവും. മാത്രമല്ല, ജൂൺ ഒന്നിനു ബംഗാളിൽ 9…

Read More

പശ്ചിമ ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി ; മേൽക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി

2010ന് ശേഷമുള്ള ഒ.ബി.സി സർട്ടിഫിക്കറ്റ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സൗത്ത് 24 പർഗാനാസിലെ സാഗറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഒ.ബി.സി സർട്ടിഫിക്കറ്റ് വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഉത്തരവിനെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് മത വ്യക്തമാക്കി. വേനൽക്കാല അവധിക്കുശേഷം മേൽക്കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് അവർ അറിയിച്ചു. ബി.ജെ.പിക്ക് ഒരൊറ്റ വോട്ടും നൽകരുതെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ട മമത, തൃണമൂൽ കോൺഗ്രസ് അല്ലാത്ത ഒരു പാർട്ടിക്കും വോട്ട്…

Read More

‘മുസ്ലിം വോട്ട് നേടാൻ മമതാ ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നു ‘ ; ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.മുസ്‌ലിങ്ങളുടെ വോട്ട് നേടാൻ മമത ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വോട്ട് ജിഹാദിന് ആഹ്വാനം ചെയ്‌തെന്നും, അയോധ്യ ക്ഷേത്രേതിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നും മോദി ആരോപിച്ചു. അതേസമയം ബംഗാളിലും പ്രധാനമന്ത്രി സിഎഎ വിഷയം ഉന്നയിച്ചു. 300 പേർക്ക് പൗരത്വം നൽകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന്…

Read More