നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; ഇന്ന് ദേശിയ വിദ്യാഭ്യാസ ബന്ദ്

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് ഇടതു വിദ്യാർഥിസംഘടനകള്‍. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവയാണ് പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ കേന്ദ്രത്തിനെതിരേയും ദേശീയ പരീക്ഷാ ഏജൻസിക്കെതിരേയും കഴിഞ്ഞ ഒരുമാസമായി പ്രതിപക്ഷ വിദ്യാർഥിസംഘടനകള്‍ സമരത്തിലാണ്.

Read More

നീറ്റ് പരീക്ഷ ക്രമക്കേട്: അന്വേഷണം ബീഹാറിന് പുറത്തേക്കും; യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ്

രാജ്യത്ത് നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദ റിപ്പോർട്ട് നൽകാൻ ബീഹാർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു.

Read More