പോക്‌സോ കേസിൽ മല്ലു ട്രാവലർ ഷാക്കിറിന് മുൻകൂർ ജാമ്യം

വ്‌ലോഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) മുൻഭാര്യ നൽകിയ പോക്‌സോ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മല്ലു ട്രാവലർക്കെതിരെ മുൻഭാര്യയുടെ പരാതിയിൽ ധർമടം പൊലീസ് കേസ് എടുത്തിരുന്നു. പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്‌സോ കേസ് കൂടി വന്നത്. പ്രായപൂർത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ…

Read More

പീഡന പരാതി: യൂട്യൂബർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർജാമ്യം

സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്‌പോർട്ട് ഹാജരാക്കണം എന്നും നിർദേശം നൽകി. നിലവിൽ വിദേശത്തുള്ള സാക്കിർ കേരളത്തിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്….

Read More