
ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ ; യുപിയിലെ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണരംഗം ശക്തമാക്കി പാർട്ടികൾ. ജൂൺ 4ന് ഇന്‍ഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലമായ ലഖ്‌നൗവിൽ ആയിരുന്നു ഇന്‍ഡ്യാ മുന്നണിയുടെ വാർത്താ സമ്മേളനം. എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ”ഭരണഘടനയ്ക്കായി നാം ഒരുമിക്കണം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾക്ക് ശേഷം പ്രതിപക്ഷം ശക്തമായ നിലയിലാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയോട് വിടപറയാൻ രാജ്യത്തെ ജനങ്ങൾ തയ്യാറായി…