റെയിൽവേ മന്ത്രാലയത്തെ സ്വയം പ്രമോഷൻ വേദിയാക്കി, അപകടത്തിന്റെ ഉത്തരവാദി മോദി സർക്കാരെന്ന് ഖർഗെ

ബംഗാൾ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. കഴിഞ്ഞ 10 വർഷമായി മോദി സർക്കാരിന് കീഴിൽ റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണ് നടന്നു വന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷന്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിന്റെ ഉത്തരവാദി മോദി സർക്കാരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. ദുരന്തം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയായവർക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു….

Read More

‌ഭാരത്‌ജോഡോ ന്യായ് യാത്ര മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും

അവസാന ഘട്ടത്തിലേക്ക് കടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര. ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലൂടെ ആറ് ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നന്ദുര്‍ബാറിലെ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഈ മാസം 17നാണ് യാത്ര സമാപിക്കുക. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും…

Read More