
‘ആടുജീവിതം’ എന്റെ മകന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനം: കുറിപ്പുമായി മല്ലിക സുകുമാരൻ
16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുൻപ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മകൻ രാജുവിന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചു. മല്ലിക സുകുമാരന്റെ കുറിപ്പ് ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. നല്ല കഥകൾ സിനിമയായി വരുമ്പോൾ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർ എന്നെയും എന്റെ മക്കളെയും എന്നും…