
മാൾ ഓഫ് എമിറേറ്റ്സിലേക്ക് പുതിയ പാലം വരുന്നു
ശൈഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സിലേക്ക് 300 മീറ്റർ നീളത്തിലുള്ള ഒറ്റവരി പാലം ഉൾപ്പെടെ പരിസരത്തെ റോഡ് വികസനത്തിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മാൾ ഓഫ് എമിറേറ്റ്സിന് പരിസരത്തെ കാൽനട, സൈക്ലിങ് പാതകളുടെ നവീകരണം എന്നിവ ഉൾപ്പെടെ 16.5 കോടി ദിർഹമിന്റെ വമ്പൻ റോഡ് വികസന പദ്ധതിക്കാണ് ആർ.ടി.എ കരാർ നൽകിയിരിക്കുന്നത്. അബൂദബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാൾ ഓഫ് എമിറേറ്റ്സിന്റെ പാർക്കിങ് മേഖലയിലേക്ക്…