പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം; 6 മരണം; 78 പേർക്ക് പരിക്ക്

പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല. ലാ ലിബർറ്റാഡ് മേഖലയിലെ റിയൽ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഫുഡ് കോർട്ടിന്‍റെ ഇരുമ്പ് മേൽക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേർ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേർ സ്ഥലത്തും ആറാമത്തെയാൾ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാൾട്ടർ അസ്റ്റുഡില്ലോ വാർത്താ…

Read More

തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ്; അനധികൃത മരുന്നുകളുടെ വൻ ശേഖരം പിടിച്ചെടുത്തു

തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ലൈസൻസില്ലാതെ വിൽപനയ്ക്കുവച്ച മരുന്നുകൾ പിടിച്ചു. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വിൽപന. നേരത്തെ ഈ സ്ഥാപനത്തെ പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ പിടിച്ചിരുന്നു. തുടർന്നാണ് ഇന്ന് നടത്തിയ പരിശോധനയിൽ അനധികൃത മരുന്നുകളും പിടിച്ചെടുത്തത്. 

Read More