മാളികപ്പുറത്തേയ്ക്കുള്ള  ഫ്ളൈ  ഓവറിന്റെ  മേൽക്കൂരയിൽ  നിന്ന്  താഴേയ്ക്ക്  ചാടി;  തീർത്ഥാടകൻ  മരിച്ചു

മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. കർണാടക കനകപുര രാംനഗർ സ്വദേശി കുമാർ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേയ്ക്കാണ് കുമാർ ചാടിയത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. സി ടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം…

Read More

മാളികപ്പുറത്ത് തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും മറ്റ് ഭക്തർക്ക് അസൗകര്യമാകരുത്; ഈ ചടങ്ങുകൾ ആചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി

ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും മറ്റ് ഭക്തർക്ക് അസൗകര്യമാകരുതെന്ന് ഹൈക്കോടതി. ഈ ചടങ്ങുകൾ ആചാരത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇക്കാര്യം സംബന്ധിച്ച് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പരസ്യപ്പെടത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പതിനെട്ടാം പടിയിൽ പൊലീസുകാർ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓര്‍ഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയിൽ…

Read More

കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബിൽ എത്തിച്ചു; ശ്രീകുമാർ മേനോൻ

മാളികപ്പുറം സിനിമയുടെ വൻ വിജയത്തിനു പിന്നാലെ ചിത്രത്തെയും ഉണ്ണി മുകുന്ദനേയും അഭിനന്ദിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. മലയാള സിനിമയുടെ വിജയമന്ത്രം കുടുംബ പ്രേക്ഷകർ തന്നെയാണെന്ന് മാളികപ്പുറത്തിൽ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം കഴിഞ്ഞ ദിവസമാണ് ആഗോളകളക്ഷൻ 100 കോടി പിന്നിട്ടത്. ഈ സാഹചര്യത്തിൽ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ശ്രീകുമാർ മേനോൻ ചിത്രത്തേയും…

Read More