
മലീഹയിൽ വീണ്ടും വിളവെടുപ്പ്; ശൈഖ് സുൽത്താൻ പങ്കെടുത്തു
ഏക്കർ കണക്കിന് മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച് മാതൃകയായ മലീഹയിൽ വീണ്ടും വിളവെടുപ്പ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഗോതമ്പു പാടത്തെ രണ്ടാമത് വിളവെടുപ്പ് നടന്നത്. ചടങ്ങിൽ മലീഹ ഫാമിനായി പണികഴിപ്പിച്ച അഡ്മിനിസ്ട്രേറ്റിവ് കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിനു മുമ്പ് മലീഹയിലെ പദ്ധതിപ്രദേശത്ത് പര്യടനം നടത്തിയ ശൈഖ് സുൽത്താൻ മണ്ണിന്റെയും ഉപയോഗിച്ച ധാന്യങ്ങളുടെയും സാമ്പിളുകളും വിളകളുടെ മില്ലിങ് രീതികളും നിരീക്ഷിച്ചു. ഗോതമ്പ് ഫാമിലെ ഗോതമ്പിൽനിന്ന് ഭക്ഷ്യഉൽപന്നങ്ങൾ…