സഞ്ചാരികളെ സ്വാഗതം ചെയ്ത് മലീഹ ദേശീയോദ്യാനം

പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും മേ​ഖ​ല​യു​ടെ ച​രി​ത്ര​പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​നും സു​സ്ഥി​ര മാ​തൃ​ക​യി​ലൂ​ന്നി​യ വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ‘മ​ലീ​ഹ നാ​ഷ​ന​ൽ പാ​ർ​ക്ക്’ സ​ജീ​വ​മാ​കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ സ്വാ​​ഗ​തം ചെ​യ്യാ​നാ​യി ‘കം ​ക്ലോ​സ​ർ’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്റെ 34.2 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന സം​ര​ക്ഷ​ണ​വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ര​ണ്ടു​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​കു​ടി​യേ​റ്റ​ത്തി​ന്റെ ച​രി​ത്ര​പ​ശ്ചാ​ത്ത​ലം അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന മ​ലീ​ഹ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ രാ​ജ്യ​ത്തി​ന​ക​ത്തെ​ന്ന പോ​ലെ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ കൂ​ടി പ്ര​ച​രി​പ്പി​ക്കാ​നാ​ണ് പു​തി​യ കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക​ച്ച​വ​ട​പാ​ത​ക​ളും സാം​സ്കാ​രി​ക…

Read More