
പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 690 വർഷം തടവ്
പ്രായപൂർത്തിയാകാത്ത പതിനാറ് ആൺകുട്ടികളെ വർഷങ്ങളോളം ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് 690 വർഷം തടവ്. കാലിഫോർണിയയിലെ കോസ്റ്റാ മെസ സ്വദേശിയായ 34-കാരൻ മാത്യു അന്റോണിയോ ഷഷ്ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. ആയ ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. 34 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇതിൽ 27 കേസുകൾ പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമമാണ്. രണ്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള പതിനാറ് കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിനിരയാക്കിയത്. മാതാപിതാക്കളില്ലാത്ത സമയം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇയാൾ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും…