
കൂടുതല്‍ സഞ്ചാരികളെ അയയ്ക്കണം; ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്കിടെ ചൈനയോട് സഹായം അഭ്യർത്ഥിച്ച് മാലിദ്വീപ്
കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് അയയ്ക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ചൈന സന്ദര്‍ശനത്തിനിടെയാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന്റെ അഭ്യര്‍ത്ഥന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനം. നേരത്തെ മാലിദ്വീപിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ഇന്ത്യയിലെ ടൂര്‍ ഏജന്‍സികള്‍ കൂട്ടത്തോടെ റദ്ദുചെയ്തിരുന്നു. ചൈനയെ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്റ് ദ്വീപ് രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. കഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു….