
ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനവുമായി ഇസ്രയേൽ; മാലിദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ
ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ട് ഇസ്രയേൽ എംബസി . ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയെ…