
മലേഷ്യയിൽ നിയന്ത്രണം തെറ്റിയ ചെറു വിമാനം ഹൈവേയിൽ തകർന്നുവീണു; 10 മരണം
മലേഷ്യയിൽ ഹൈവേയിൽ വിമാനം തകർന്നുവീണ് 10 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ഹൈവേയിലൂടെ പോവുകയായിരുന്ന കാറിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം തെറ്റി പറന്നുവരുന്ന വിമാനം ഹൈവേയിൽ വീണ് അഗ്നിഗോളമായി മാറുന്നത് വിഡിയോയിൽ കാണാം. വടക്കൻ മലേഷ്യയിലെ വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്ന് പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ലാൻഡിങ്ങിനു മിനിറ്റുകൾ മുൻപ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ…