
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനിക ഉദ്യോഗസ്ഥന് 40 ലക്ഷം രൂപയുടെ ബാധ്യത ഒഴിവായി; പ്രശ്നം പരിഹരിച്ചത് ചാരിറ്റി സംഘടനയും സുമനുസ്സുകളും
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ സൈനിക ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്ക് (56) നെ യുഎഇ ഗവൺമെന്റിന്റെ അധീനതയിലുള്ള ചാരിറ്റി സംഘടനയും സുമനുസ്സുകളും ബാധ്യത തുകയായ 162238 ദിർഹംസ് (40 ലക്ഷം ഇന്ത്യൻ രൂപ) നൽകി സഹായിച്ചത് മൂലമാണ് പ്രശ്നം പരിഹരിക്കാൻ സാധിച്ചത്. 22 വർഷത്തോളം ഇന്ത്യൻ അതിർത്തി സേനയിൽ ജോലി ചെയ്‌തു വിരമിച്ചതിന് ശേഷം 2015 ൽ…