കടുത്ത ചൂട്;  മലയാളി പൊലീസുകാരൻ  സൂര്യാഘാതമേറ്റു മരിച്ചു

രാജ്യ തലസ്‌ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്‌ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

രാജ്യാന്തര അവയവക്കടത്ത് ; ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കും. ഇതിനായി നടപടികൾ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ. 5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്….

Read More

‘ മലയാളികൾക്ക് ഏറെ അഭിമാനം ‘ ; ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാന്‍സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായല്‍ കപാഡിയ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

14 ദിവസമായി മോർച്ചറിയിൽ ; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം വിട്ട് നൽകി , ഉടൻ നാട്ടിലേക്ക് കൊണ്ട് പോകും

യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനൽകാൻ വേണ്ട നടപടി സ്വീകരിച്ചു. ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്….

Read More

സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ; കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ അറിയിച്ചു. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള…

Read More

കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം: 14 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍. 

Read More

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മലയാളി നേഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മലയാളി നേഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി. യുവതി പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മിയാണെന്നു തിരിച്ചറിഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതൽ കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ്…

Read More

ഒമാനിൽ ശക്തമായ മഴ ; ഒരു മലയാളി അടക്കം 12 പേർ മരിച്ചു

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നേരത്തെ…

Read More

റഷ്യയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കും; കച്ചത്തീവ് വിഷയം ഡിഎംകെ പറയുന്നതിൽ പിഴവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുമെന്നും മലയാളികളെ കടത്തിയ ഏജന്‍റുമാര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ റഷ്യയിലെ അംബാസിഡർക്ക് നിർദേശം നൽകിയിട്ടുണ്ട്, യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കച്ചത്തീവ് വിവാദത്തില്‍ ഡിഎംകെയെ കുറ്റപ്പെടുത്തിയും മന്ത്രി സംസാരിച്ചു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറുമ്പോൾ ഡിഎംകെ രഹസ്യമായി പിന്തുണച്ചു., ഡിഎംകെ പറയുന്നതും രേഖകളിൽ ഉള്ളതും രണ്ടും രണ്ടാണ്, വിഷയം കോടതിയിലായതിനാല്‍ കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് പറയുന്നില്ല,…

Read More

അരുണാചൽ പ്രദേശിൽ വച്ച് മരിച്ച മൂന്ന് മലയാളികളുടേയും മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് നടക്കും

അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദേവിയുടെ മൃതദേഹം തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട്ടിലെ വീട്ടിലും ആര്യയുടെ മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലേക്കും കൊണ്ടുവന്നു. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.ദേവിയുടെയും ആര്യയുടെയും സംസ്കാരം ശാന്തി കവാടത്തില്‍ നടക്കും. അതേസമയം, സംഭവത്തില്‍ ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത സിറോ എന്ന സ്ഥലത്തിന് സമീപം ബ്ലാക്ക് മാജിക് കൺവെൻഷനുകൾ നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മരിച്ച മൂന്ന് പേരുടെയും ഇ-മെയിൽ ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയതായി തിരുവനന്തപുരം…

Read More