
ആറ് യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റു; മലയാളി തട്ടിയത് ലക്ഷങ്ങൾ; പ്രതി പിടിയിൽ
യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. പള്ളുരുത്തി സ്വദേശിയായ അഫ്സർ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശികളായ ആറ് യുവാക്കളെയാണ് പ്രതി ലാവോസിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓൺലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികൾ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളുരുത്തിക്കാരായ ആറ് യുവാക്കളെ ലാവോസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഫ്സർ സമീപിച്ചത്. 50,000 രൂപ വീതം…