ദുബൈയിൽ താമസക്കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

താ​മ​സ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ്​ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. ക​ണ്ണൂ​ർ ചൊ​ക്ലി ക​ടു​ക്ക ബ​സാ​റി​ലെ കു​നി​യി​ൽ ആ​യി​ശാ മ​ൻ​സി​ലി​ൽ ഹാഖി​ബ് അസീസാണ് മ​രി​ച്ച​ത്. ദു​ബൈ ഖി​സൈ​സി​ലെ മു​ഹൈ​സ്‌​ന വാ​സ​ൽ വി​ല്ലേ​ജി​ലെ താ​മ​സ​ക്കെ​ട്ടി​ട​ത്തി​ൽ​ വെ​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​നി​യി​ൽ അ​സീ​സി​ന്‍റെ​യും സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റു​ഫ്സി. മ​ക്ക​ൾ: അ​ലീ​ന അ​സീ​സി, അ​സ്‌​ലാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ൻ (ഖ​ത്ത​ർ), അ​ഫീ​ന. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം ഖ​ബ​റ​ട​ക്കം പി​ന്നീ​ട് ന​ട​ക്കും.

Read More

ഹൃദയാഘാതം ; മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച​​ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ്​ ഖത്തറിലെത്തിയത്​. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്​ ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്​….

Read More

മലയാളി യുവാവ് മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി

തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാകം ലൈനിൽ അൽ റയാൻ വീട്ടിൽ മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനായ ഇദ്ദേഹം ഡിലിജെന്റ് ട്രേഡിങ്ങ് ആൻറ്​ കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം. മണക്കാട് ശംസുദ്ദീനാണ്​ പിതാവ്​. ഭാര്യ സൈദ. മക്കൾ: സഫ്‌വാൻ, വസീം, സുൽത്താന, തമീം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

വാഹനാപകടം ; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്. അൽഹയറിലെ ഒരു കഫ്തീരിയയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു.

Read More

മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകും, കർണാടക വനിതാ കമ്മീഷൻ

മം​ഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കർണാടക വനിതാ കമ്മീഷൻ. പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെൺകുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപ വേറെയും അനുവദിച്ചതായി അവർ അറിയിച്ചു. പെൺകുട്ടികളെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി. പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകുമെന്ന് വനിതാ…

Read More

സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട്പയശായി സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു പെണ്ണും ആണും അടങ്ങുന്ന രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയാണ്. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖത്തീഫ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ…

Read More