
റാക് ഹോസ്പിറ്റല്‍ ശരീരഭാരം കുറക്കല്‍ ചലഞ്ച്; താരമായി മലയാളി വനിതകള്‍
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ശരീര ഭാരം കുറക്കല്‍ ചലഞ്ചില്‍ വിജയികളായവര്‍ക്ക് കാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിച്ചു. ഫിസിക്കല്‍ വിഭാഗത്തില്‍ പുരുഷന്മാരില് 30.2 കിലോ ഗ്രാം ഭാരം കുറച്ച പാകിസ്താന് സ്വദേശി അന്‍വര്‍ അലി 9000 ദിര്‍ഹമായ ഒന്നാം സമ്മാനത്തിനര്‍ഹനായി. ഇന്ത്യക്കാരനായ അക്ബര്‍ ഷാഹിദ്, ഈജിപ്ഷ്യന്‍ സ്വദേശി ഹൈതം എല്സാഫി എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി 4,400, 2100 ദിര്‍ഹം കാഷ് പ്രൈസുകള്‍ സ്വന്തമാക്കി. ഫിസിക്കല്‍ വനിതകളുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനവും…