
റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം ; മലയാളിയായ യുവതി ഒമാനിൽ മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി സുനിതാ റാണി (44) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിൽ രണ്ടുപേരും റോഡ‍് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ വാഹനം ഇടിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും സഹമില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറപ്പിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസം…