
യുഎഇ ക്രിക്കറ്റ് ടീമിലെ മലയാളി സഹോദരിമാർ
ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് പിന്നാലെ കേരളത്തിന് അഭിമാനമായി ക്രിക്കറ്റ് ലോകത്തേക്ക് മൂന്ന് മലയാളി പെൺകൊടികൾകൂടി. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽനിന്നുള്ള സഹോദരിമാരായ റിതിക, റിനിത, റിഷിത എന്നിവരാണ് യു.എ.ഇ ദേശീയ ടീമിൽ മിന്നും താരങ്ങളായി മാറുന്നത്. ഈ മാസം 19ന് ശ്രീലങ്കയിൽ നടക്കുന്ന ട്വന്‍റി20 ഏഷ്യൻ കപ്പ് വനിത ചാമ്പ്യൻഷിപ്പിനുള്ള യു.എ.ഇ ദേശീയ ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ കൂടപ്പിറപ്പുകൾ.ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനത്തിലാണിവർ. മുൻ കേരള ജൂനിയർ താരവും വയനാട് ജില്ല മുൻ ക്രിക്കറ്റ് ടീം…