
പൂവിളി 2023: ഓണം ഗംഭീരമായി ആഘോഷിച്ച് അൽ ഐനിലെ മലയാളി സമാജം
അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘പൂവിളി 2023 ‘ സെപ്റ്റംബർ 28 29 ദിവസങ്ങളിൽ മികച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ 28 ന് വൈകുന്നേരം നിരവധി സംഘങ്ങൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ അൽ ഐൻ താരാട്ട്, അൽ ഐൻ മലയാളം മിഷൻ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെപ്റ്റംബർ 29 ന് മലയാളി സമാജം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന വിഭവസമൃദ്ധമായ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ ശ്രീ മമ്മൂട്ടി, ശ്രീ പ്രകാശ്…