
ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു
ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്. 60 വയസായിരുന്നു. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനിൽകുമാറിനെ ഈമാസം രണ്ട് മുതൽ കാണാതിയിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കൾ പറയുന്നു….