
ബംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാർ തടഞ്ഞ് ചില്ലിന് കല്ലെറിഞ്ഞു; അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്
ബംഗളൂരു നഗരത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബം നടുറോഡിൽ ആക്രമിക്കപ്പെട്ടു. കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു. അമൃത കോളജിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കൾ സെലസ്റ്റെ (11), മകൻ സ്റ്റിവ്…