നഴ്സിംഗ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു; പരിക്കേറ്റ മലയാളി യുകെയിൽ മരണപ്പെട്ടു

യുകെയില്‍ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്‍റെ ലോഫ്റ്റില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിലെ നഴ്സിങ് ഹോമിലെ ജോലിക്കിടെയാണ് സംഭവം ഉണ്ടായത്. നഴ്സിങ് ഹോമിലെ മെയിന്‍റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. ഇതിനിടെ ലോഫ്റ്റില്‍ റിപ്പയര്‍ ജോലിക്ക് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ അബിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം. മൂന്ന് ദിവസം…

Read More

ഷാർജയില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭർത്താവ്

മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്. അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

അൽബാഹയിൽ വാഹനാപകടം; മലയാളി മരിച്ചു

അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ ആണ് മരിച്ചത്. അൽബാഹ ഹഖീഖ് റോഡിൽ വെച്ചാണ് അപകടം നടന്നത്. 20 വർഷത്തോളമായി പ്രവാസിയായിരുന്നു ഷാമഖ് ഹോസ്പിറ്റലിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നയാളെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനായി പോകവേയായിരുന്നു അപകടം. ജാഫർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഹഖീഖ് ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More

ജോലി ചെയ്യുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് അപകടം; റിയാദിൽ മലയാളി മരിച്ചു

ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് റിയാദിൽ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഷംസന്നൂരാണ് ആണ് മരിച്ചത്. പരേതരായ മുഹമ്മദ് റഷീദ് – സുഹറാബീവി ദമ്പതികളുടെ മകനാണ്. റഷീദയാണ് ഭാര്യ . 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം റിയാദിൽ…

Read More

കൊല്ലം ചടയമംഗലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

കൊല്ലം ചടയമംഗലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ചടയമംഗലം സ്വദേശിയായ കബീർ ഇന്ന് പുലർച്ചെ ഹമദ് ടൗണിലെ താമസ സ്ഥലത്ത് മരിച്ചത്. ഐ.വൈ.സി.സിയുടെ ഹമദ് ടൗൺ ഏരിയാ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Read More